കുടിയന്മാര്‍ സൂക്ഷിക്കുക


മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്ക്‌ നാലുവര്‍ഷംവരെ ജയില്‍വാസവും പതിനായിരം രൂപവരെ പിഴയും വ്യവസ്‌ഥ ചെയ്യുന്ന തരത്തില്‍ മോട്ടോര്‍ വാഹനനിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

വാഹനാപകടത്തില്‍ ജീവന്‍ പൊലിയുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തില്‍ത്തന്നെ ഭേദഗതി ബില്‍ അവതരിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

രക്‌തത്തിലെ മദ്യത്തിന്റെ അളവ്‌ വര്‍ധിക്കുന്നതനുസരിച്ച്‌, ജയില്‍ശിക്ഷയുടെ കാലാവധിയും പിഴത്തുകയും വര്‍ധിക്കും. 100 മില്ലി രക്‌തത്തില്‍ 30-60 മില്ലിഗ്രാം ആല്‍ക്കഹോള്‍ കണ്ടെത്തിയാല്‍ 2000 രൂപവരെ പിഴയോ ആറുമാസം തടവോ ശിക്ഷിക്കാം. 60-150 മില്ലിഗ്രാമാണ്‌ ആല്‍ക്കഹോളിന്റെ അളവെങ്കില്‍ 4000 രൂപ പിഴയോ ഒരുവര്‍ഷം തടവോ. 150 മില്ലിഗ്രാമിനു മേലേയാണ്‌ ആല്‍ക്കഹോള്‍ അളവെങ്കില്‍ രണ്ടുവര്‍ഷംവരെ തടവോ 5000 രൂപ പിഴയോ ലഭിക്കാം.

ആദ്യതവണ പിടി കൂടുമ്പോഴാണ്‌ ഈ ‘നിസാര’ശിക്ഷ. പിന്നീടു പിടിക്കപ്പെട്ടാല്‍ ശിക്ഷയുടെ കാഠിന്യം കൂടും. പിടിക്കപ്പെട്ട്‌ മൂന്നുവര്‍ഷത്തിനുള്ളില്‍ വീണ്ടും കുടുങ്ങിയാല്‍ ശിക്ഷ ഇരട്ടിയാകും. കുറ്റവാളികളുടെ ഡ്രൈവിംഗ്‌ ലൈസന്‍സും റദ്ദാക്കാം. ഹെല്‍മെറ്റ്‌ ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുക, സീറ്റ്‌ ബെല്‍റ്റ്‌ ഉപയോഗിക്കാതെ നാലുചക്രവാഹനം ഓടിക്കുക, ചുവപ്പു സിഗ്നല്‍ അവഗണിക്കുക എന്നീ കുറ്റങ്ങള്‍ക്ക്‌ ആദ്യതവണ 500 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 2000-10,000 രൂപവരെയും ശിക്ഷിക്കും.

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട്‌ വണ്ടിയോടിക്കുന്നവരെ ആദ്യമായി പിടികൂടുമ്പോള്‍ 500 രൂപ പിഴയീടാക്കും. ആവര്‍ത്തിച്ചാല്‍ പിഴ 4-20 ഇരട്ടിയാകും. ഉപകരണമെന്ന നിലയില്‍ മൊബൈല്‍ ഫോണിന്റെ നിര്‍വചനത്തിലും മാറ്റമുണ്ട്‌. ശബ്‌ദം, സന്ദേശം, ചിത്രങ്ങള്‍ എന്നിവ സ്വീകരിക്കാനും അയയ്‌ക്കാനും കഴിയുന്ന ഏത്‌ ഉപകരണത്തിന്റെ ഉപയോഗവും ഡ്രൈവിംഗിനിടെ ശിക്ഷാര്‍ഹമാണ്‌. ഇയര്‍ഫോണ്‍, ബ്ലൂടൂത്ത്‌ സംവിധാനം എന്നിവ ഉള്‍പ്പെടെ ഹാന്‍ഡ്‌സ് ഫ്രീ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതും ഇതില്‍പ്പെടും.

ലൈസന്‍സില്ലാതെ വാഹമോടിച്ചാല്‍ 2000 രൂപയായിരിക്കും പിഴ. മയക്കുമരുന്ന്‌ ഉപയോഗിച്ച്‌ വാഹനം ഓടിച്ചെന്നു തെളിഞ്ഞാല്‍ 10,000 രൂപ പിഴയും ആറുമാസം തടവും. വേഗപരിധി മറികടക്കുന്നവരില്‍നിന്ന്‌ 2000-5000 രൂപവരെ പിഴയീടാക്കും. നേരത്തേ ഈ കുറ്റത്തിനു 400 രൂപയായിരുന്നു പിഴ.

റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്‌ടപരിഹാരം 25,000 രൂപയില്‍നിന്ന്‌ ഒരുലക്ഷമായി ഉയര്‍ത്തി. ഗുരുതരപരുക്കേല്‍ക്കുന്നവര്‍ക്ക്‌ അരലക്ഷം രൂപ നഷ്‌ടപരിഹാരം ലഭിക്കും. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്‌ തേര്‍ഡ്‌ പാര്‍ട്ടി ഇന്‍ഷുറന്‍സിനു കീഴില്‍ നഷ്‌ടപരിഹാരം കണക്കാക്കാവുന്ന ഫോര്‍മുല കൂടുതല്‍ യുക്‌തിസഹമാക്കുകയെന്ന നിര്‍ദേശവും ഉള്‍പ്പെടുത്തി.

തീര്‍പ്പാകാതെ ലക്ഷക്കണക്കിന്‌ ഇന്‍ഷുറന്‍സ്‌ ക്ലെയിം കേസുകള്‍ കോടതികളിലും ട്രിബ്യൂണലുകളിലും കെട്ടിക്കിടക്കുന്നതു പരിഹരിക്കാനുള്ള ആദ്യപടിയാണിത്‌. ഡ്രൈവിംഗ്‌ ലൈസന്‍സ്‌, പെര്‍മിറ്റ്‌-ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അനുവദിക്കുന്നതില്‍ സംസ്‌ഥാനങ്ങളുടെ അധികാരം വര്‍ധിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചു. മദ്യപിച്ച്‌ അരമണിക്കൂര്‍ ആകുമ്പോഴേക്കു രക്‌തത്തില്‍ ആല്‍ക്കഹോള്‍ കലരും. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം ബോധമണ്ഡലത്തെ ബാധിക്കുന്ന തരത്തില്‍ വര്‍ധിക്കും. ആരോഗ്യവാനായ വ്യക്‌തിയുടെ രക്‌തത്തില്‍ മദ്യപിച്ച്‌ 8-9 മണിക്കൂര്‍വരെ, പിടിക്കപ്പെടാവുന്ന തരത്തില്‍ ആല്‍ക്കഹോളുണ്ടാകും. ശരീരഭാരം കുറഞ്ഞവരുടെ രക്‌തത്തില്‍ വേഗം ആല്‍ക്കഹോള്‍ വ്യാപിക്കും.

– ഡി. ധനസുമോദ്‌ / www.mangalam.com

48 Responses to കുടിയന്മാര്‍ സൂക്ഷിക്കുക

 1. Pingback: weiter

 2. Pingback: estante de aço

 3. Pingback: Fussballwetten Live

 4. Pingback: Casino ohne Einzahlung

 5. Pingback: buy real youtube views

 6. Pingback: Sportwetten Bonus

 7. Pingback: revitol

 8. Pingback: tufenkian rug

 9. Pingback: click this

 10. Pingback: web site analysis

 11. Pingback: Tipp City

 12. Pingback: instant online car insurance quote

 13. Pingback: ibcbet

 14. Pingback: cheap auto insurance indiana

 15. Pingback: article

 16. Pingback: κατασκευη e-shop magento

 17. Pingback: mitsubishi klima,mitsubishi klima fiyatları,mitsubishi heavy

 18. Pingback: instant payday loans

 19. Pingback: hidradenitis suppurativa cure

 20. Pingback: הובלות

 21. Pingback: เกมส์

 22. Pingback: cigarette electronique

 23. Pingback: הובלות

 24. Pingback: Las Vegas

 25. Pingback: Webseite hier

 26. Pingback: מדבקות בגלילים

 27. Pingback: enquiry

 28. Pingback: cheap cash loans

 29. Pingback: cigarette electronique

 30. Pingback: Free Trial VPN

 31. Pingback: best online business

 32. Pingback: more

 33. Pingback: scott tucker trinidad tobago

 34. Pingback: Skulpturen

 35. Pingback: transunion free credit report

 36. Pingback: Book of Ra

 37. Pingback: source

 38. Pingback: credit personnel

 39. Pingback: tatuaggi

 40. Pingback: laina

 41. Pingback: capital management

 42. Pingback: KLICK

 43. Pingback: stretch mark removal

 44. Pingback: เกมแต่งหน้าเด็ก

 45. Pingback: side effects of Celexa

 46. Pingback: φωτοβολταιϊκά σε στέγες

 47. Pingback: videos porno

 48. Pingback: Tarzan vibrator

You must be logged in to post a comment Login