കിസ് എം.എസ്… ഇനി ചുംബനങ്ങളും ഓണ്‍ലൈനിൽ ..

kiss sms
പ്രണയിനിയുടെ മൊബൈലിൽ ഒരു ചുടു ചുംബനമയച്ചാലോ! കളിയല്ല, സംഗതി നടക്കും.

പ്രിയപ്പെട്ടവർക്ക് സ്നേഹ സമ്മാനമായി ചുംബനം നൽകാനുള്ള മൊബൈൽ ആപ്ളിക്കേഷൻ ‘കിസ് എം.എസ് ” ടെക്നോപാർക്കിലെ വോൾമാച്ച് ബിസിനസ് സൊല്യൂഷൻസ് (വി.ബി.എസ് ) വികസിപ്പിച്ചെടുത്തു. ആൻഡ്രോയിഡ് സംവിധാനമുള്ള സ്‌മാർട്ട് ഫോണുകളിൽ ഉപയോഗിക്കാം. ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്നോ ആപ് സ്​റ്റോറിൽ നിന്നോ ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

തിരുവനന്തപുരം സ്വദേശികളായ ബാദുഷ ഗുലാം ഖാദർ, മഹേഷ് ബാബു, റാന്നിക്കാരൻ ശ്യാം എന്നിവരുടെ തലയാണ് പിന്നിൽ. ബാദുഷ കമ്പനി സി.ഇ.ഒയും മഹേഷ്‌ എം.ഡിയുമാണ്. പത്ത് വർഷത്തിലേറെയായി ഐ.ടി രംഗത്ത് ഇവരുണ്ട്. ലോകത്താദ്യമായാണ് ഇത്തരമൊരു ആപ്ളിക്കേഷൻ രൂപപ്പെടുത്തിയതെന്ന് ഇവർ പറഞ്ഞു.

kissmsസംഗതി സുരക്ഷിതം, ദുരുപയോഗം തടയും

പൊതു പ്രൊഫൈൽ ഇല്ലാത്തതിനാൽ ഏറ്റവും സുരക്ഷിതമാണ്. കിസ് എം.എസിൽ രജിസ്​റ്റർ ചെയ്യുന്നവർക്ക് ഫേസ്‌ റിക്വസ്​റ്റിലൂടെ പരസ്‌പരം ചുംബനങ്ങൾ കൈമാറാം. സ്വന്തം ഇഷ്ടപ്രകാരം അയച്ചുകൊടുക്കുന്ന ചിത്രത്തിൽ മാത്രമേ ചുംബനം നൽകാനാവൂ. അങ്ങനെ സുരക്ഷ ഉറപ്പുവരുത്തുകയും ദുരുപയോഗം തടയുകയും ചെയ്യുന്നു.
അനാവശ്യമായി ചെയ്യുന്ന ഓരോ ചുംബനവും ഒരു ഡിജിറ്റൽ ഇടികൊണ്ട് (പഞ്ച്) തടുക്കാനും ചുംബന സന്ദേശങ്ങൾ നിയന്ത്റിക്കാനുമാവും. അനാവശ്യ നമ്പരുകൾ സ്ഥിരമായി ബ്ലോക്ക് ചെയ്യാം. 10 സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോ സന്ദേശവും ടെക്‌സ്റ്റ് സന്ദേശവും ചുംബനത്തിനൊപ്പം അയയ്ക്കാം. എത്ര ദൂരത്തു നിന്നാണ് ചുംബനമെന്ന വിവരവും ലഭിക്കും.

വീഡിയോ കാണുക :-


kiss sms 2

5 Responses to കിസ് എം.എസ്… ഇനി ചുംബനങ്ങളും ഓണ്‍ലൈനിൽ ..

  1. Pingback: 576 ニューバランス

  2. Pingback: m576ニューバランス

  3. Pingback: gherardini バッグ

  4. Pingback: オロビアンコ アウトレット

  5. Pingback: コーチ 長財布

You must be logged in to post a comment Login