കള്ള നോട്ടുകള്‍ എങ്ങനെ തിരിച്ചറിയാം

കള്ള നോട്ടുകള്‍ കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുന്നു.. ഇത് എങ്ങനെ തിരിച്ചറിയം എന്നതാണ് പ്രധാന പ്രശ്നം.. ഇതിനു എന്താണ് ഒരു പരിഹാരം..

 
ഏറണാകുളം അടുത്താണ് ഈ സംഭവം നടക്കുന്നതു. എറണാകുളത് നിന്നും ഞാന്‍ കാഞ്ഞിരപ്പള്ളി ക്ക് കാറില്‍ വരികയായിരുന്നു. പിറവം എന്നാ സ്ഥലത്ത് എന്തിയപ്പോള്‍ അവിടെ നിര്‍ത്തി ഒരു കടയില്‍ നിന്നും കുറെ മാസികകള്‍ വാങ്ങി. ഒരു പയ്യന്‍ ആയിരുന്നു കടയില്‍ ഉണ്ടായിരുന്നത്.

നൂറ്റമ്പത് രൂപയുടെ സാധനങ്ങള്‍ വാങ്ങിയിട്ട് ഞാന്‍ ഒരു അഞ്ഞൂറിന്റെ നോട്ട് കൊടുത്തു. അത് കിട്ടിയപ്പോള്‍ ആ പയ്യന്‍ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് ആ നോട്ട് വിശദമായി പരിശോടിക്കുവാന്‍ തുടങ്ങി.

അവന്‍ അതിന്റെ നാല് മൂലകളും മടക്കി നോക്കി. എന്നിട്ട് രണ്ടായി മടക്കിയിട്ടു ലൈറ്റ് നു നേരെ പിടിച്ചു സൂക്ഷിച്ചു നോക്കി. അങ്ങനെ ഞാന്‍ ഇത് വരെ കനത്ത പല പരിശോധനകളും നടത്തി നോക്കി.
ഇത് കൊള്ളാമല്ലോ എന്നാ മട്ടില്‍ ഞാന്‍ അത് തന്നെ ശ്രധിച്ചു നിന്ന്.

ഒടുവില്‍ അവന്‍ ആ നോട്ട് എടുത്തു വിശദമായി മണത്തു നോക്കി.

എന്ത് എന്ത് വിദ്യ .. കള്ളാ നോട്ട് മണത്തു കണ്ടു പിടിക്കുകയോ ?

ഞാന്‍ അവനോടു ചോദിച്ചു ” താന്‍ ഈ നോട്ട് കള്ള നോട്ട് ആണോന്നു പരിശോടിക്കുകനയന്നു മനസ്സിലായി. ഞാന്‍ ഇങ്ങനെ മണത്തു നോക്കി കണ്ടു പിടിക്കുന്ന വിദ്യ ആദ്യമായ് കാണുകയാണ്. ഇത് എങ്ങനെ ആണെന്ന് ഒന്ന് എനിക്ക് കൂടി പറഞ്ഞു തരുമോ ? ”

അപ്പോള്‍ അവന്‍ പറഞ്ഞു ” എന്റെ ചേട്ടാ, എനിക്ക് കള്ള നോട്ട് കണ്ടു പിടിക്കുവാന്‍ ഒരു മാര്‍ഗവും അറിഞ്ഞു കൂടാ. പക്ഷെ ഒരു കാരിയം എനിക്ക് ഉറപ്പുണ്ട്. ഇത് കള്ള നോട്ട് ആയിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ പരിശോദിക്കുമ്പോള്‍ ചേട്ടന്‍ ഇവിടെ നിന്നും ഓടി പോയേനെ.. അതാണ് എന്റെ ടെസ്റ്റ്‌. “..

അത് കേട്ടപ്പോള്‍ ഞാന്‍ പൊട്ടി ചിരിച്ചു പൊയ് . അവന്റെ മനശാസ്ത്ര പരമായ സമീപനം ഉഗ്രന്‍ തന്നെ.

  കള്ളനോട്ടു കൊണ്ട് പൊരുതി മുട്ടിയ ജനങ്ങളെ സഹായിക്കുവാന്‍ വേണ്ടി Reserve Bank ഒരു വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നു.
http://www.paisaboltahai.rbi.org.in/index.htm
ഓരോ നോട്ടുകളെയും എങ്ങനെ തിരിച്ചറിയം എന്നറിയാന്‍ താഴെ കാണുന്ന നോട്ടുകളുടെ ഫോട്ടോയില്‍ ക്ലിക്ക് ചെയയ്യുക.

You must be logged in to post a comment Login