കളി പി സി യോട് വേണ്ട .. കളിച്ചാൽ കളി പഠിപ്പിക്കും

31

പി സി ജോർജ്നോട് എന്തെങ്കിലും പറയുമ്പോൾ വളരയധികം സൂക്ഷിക്കണം എന്ന് എല്ലാവർക്കും അറിയാം. ..പ്രതേകിച്ചു അദേഹത്തെ വെല്ലു വിളിക്കുമ്പോൾ .. പക്ഷെ ഈ കാര്യം ഇന്നലെയാണ് വ്യക്തമായി രാജ്‌മോഹന്‍ ഉണ്ണിത്താനു മനസ്സിലായത് ..

ഫെബ്രുവരി 12 നു രാത്രയിൽ നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഗവ് ചീഫ് വിപ്പ് പി.സി. ജോര്‍ജും കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തി ഏറ്റുമുട്ടിയ വീഡിയോ ഫേസ്ബുക്കില്‍ വൈറലാകുന്നു.

പി.സി. ജോര്‍ജിന് മറ്റൊരു കുട്ടിയുണ്ടെന്നും അക്കാര്യം തനിക്കറിയാമെന്നുമായിരുന്നു ഉണ്ണിത്താന്‍ പറഞ്ഞത്. ഡിഎന്‍എ ടെസ്റ്റ് നടത്താതെ പി.സി. ഓടിയൊളിച്ചു എന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഇതോടെ തന്റെ വീട്ടിലാടോ കുട്ടിയുള്ളതെന്നു ജോര്‍ജ് തിരിച്ചടിച്ചതോടെ കാര്യം പന്തിയല്ലന്ന് കണ്ട ഇരുവരുടെയും മൈക്ക് ഓഫ് ചെയ്ത നികേഷ് കുമാര്‍ തടിതപ്പുകയായിരുന്നു.

റിപ്പോര്‍ട്ടര്‍ ചാനലില്‍ നികേഷ് കുമാര്‍ നയിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത ഇരുവരും വിഷയങ്ങളില്‍നിന്ന് വ്യതിചലിച്ച് വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് നീങ്ങുകയായിരുന്നു.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവറില്‍ ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും തമ്മിലുണ്ടെന്ന് പറയപ്പെടുന്ന ശീത സമരത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ സുധീരനെ കെപിസിസി പ്രസിഡന്റായി നിയമിച്ച രാഹുലിന്റെ ശൈലിയെ പി.സി. ജോര്‍ജ് വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രായം പോലുമില്ലാത്ത രാഹുല്‍ ചെയ്തത് തെറ്റാണെന്നായിരുന്നു പിസി സമര്‍ഥിച്ചത്. തുടര്‍ന്ന് സംസാരിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പി.സി. ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ചു.

പി.സി. ജോര്‍ജിനെപ്പോലൊരാള്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ താന്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു എന്നു പറഞ്ഞാണ് ഉണ്ണിത്താന്‍ ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ അഭിപ്രായം പറയാനും സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിക്കാനും പി.സി. ജോര്‍ജിന് യോഗ്യതയില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞുവച്ചു. തുടര്‍ന്ന് വിഷയത്തെക്കുറിച്ച് അജയ് തറയില്‍ പ്രതികരിച്ചതിനു ശേഷം വീണ്ടും നികേഷ് പി.സി. ജോര്‍ജിനെ സമീപിച്ചു.

ഈ അവസരത്തിലാണ് ജോര്‍ജ് അങ്കം കുറിച്ചത്. സുധീരനോട് ഏറെ സ്‌നേഹവും ബഹുമാനവുമുണ്ടെന്ന ആമുഖത്തോടെ പറഞ്ഞു തുടങ്ങിയ ജോര്‍ജ് പിന്നീട് ആക്രമണം ഉണ്ണിത്താനിലേക്കു തിരിക്കുകയായിരുന്നു. നാട്ടുകാര്‍ പിടിക്കുമ്പോള്‍ മുണ്ടുപൊക്കി ഓടുന്നയാളും നാടുനീളെ നടന്ന് പെണ്ണുങ്ങളുടെ അടിവാങ്ങുന്നവനുമായ രാജ്‌മോഹന്‍ ഉണ്ണിത്താനെപ്പോലുള്ളവര്‍ തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നായിരുന്നു പിസി വെല്ലുവിളിച്ചത്. അത്തരത്തിലുള്ള വിഷയങ്ങള്‍ വിടാമെന്ന് നികേഷ് പറയുന്നതിനിടെ ഉണ്ണിത്താനും മറുപടി പറഞ്ഞു.

പി.സി. ജോര്‍ജിന് മറ്റൊരു കുട്ടിയുണ്ടെന്നും അക്കാര്യം തനിക്കറിയാമെന്നുമായിരുന്നു ഉണ്ണിത്താന്‍ പറഞ്ഞത്. ഡിഎന്‍എ ടെസ്റ്റ് നടത്താതെ പി.സി. ഓടിയൊളിച്ചു എന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഇതോടെ തന്റെ വീട്ടിലാടോ കുട്ടിയുള്ളതെന്നു ജോര്‍ജ് തിരിച്ചടിച്ചതോടെ ഇരുവരുടെയും മൈക്ക് ഓഫ് ചെയ്ത നികേഷ് കുമാര്‍ തടിതപ്പുകയായിരുന്നു.

എഡിറ്റേഴ്‌സ് അവറിന്റെ വീഡിയോ ചുവടെ കൊടുക്കുന്നു: വീഡിയോയുടെ നാല്‍പ്പതാം മിനിറ്റ് മുതലുള്ള ചര്‍ച്ച കേട്ടാല്‍ ഈ പ്രകടനം നേരില്‍ കാണാം.

You must be logged in to post a comment Login