കറുപ്പിനഴക്…

10 web
വെളുത്ത പല്ലുകള്‍ കൊണ്ട് ചിരിക്കുമ്പോള്‍ അത് കൂടുതല്‍ മനോഹരം ആകുവാന്‍ എന്ത് ചെയ്യണം ? ഇതാ അതിനുള്ള ഉത്തരം .. പല്ലുകള്‍ കൂടുതല്‍ വെളുത്തു കാണണമെങ്കില്‍ മോണ കൂടുതല്‍ കറപ്പികണം .. കറുത്ത മോണ യില്‍ വെളുത്ത പല്ലുകള്‍ .. ആഹാ..എത്ര മനോഹരം …

അഫ്രികയില്‍ ഉള്ള Senegal എന്ന സ്ഥലത്തെ കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ ആണ് ഇത് കണ്ടു പിടിച്ചത്. കറുപ്പ് കുറഞ്ഞ മോണക്ക് കൂടുതല്‍ കറുപ്പ് ലഭിക്കുവാന്‍ വേണ്ടി അവര്‍ മോണയില്‍ കരിഓയിലും വെണ്ണയും ചേര്‍ത്ത മിശ്രിതം കൊണ്ട് മോണക്ക് tattoo ചെയ്യുന്നു . വളരെ വേദനജനകം ആണെങ്കിലും ഇത് ചെയ്യുവാന്‍ വേണ്ടി ധാരാളം സ്ത്രീകള്‍ അവിടെ എത്തുന്നു .

കരിഓയിലും വെണ്ണയും ചേര്‍ത്ത മിശ്രിതം ആദ്യം അവര്‍ മോണയില്‍ തേക്കും. അതിനു ശേഷം ഒരു സൂചി ഉപയോഗിച്ച് അത് മോണയിലേക്ക് കുത്തി ഇറക്കുന്നു. ഏഴ് നിരകളായി വേണം അത് കുത്തി കയറ്റുവാന്‍.. അങ്ങനെ അത് അവിടെ ഒരു tattoo ആയി സ്ഥിരമായി പറ്റി ഇരിക്കും. പിന്നീടു നിങ്ങള്‍ ചിരിച്ചാല്‍ ആരും വീണു പോകും.

നിങ്ങള്ക്ക് വിശ്വാസം ആകുന്നില്ല എങ്കില്‍ നിങ്ങള്‍ കുറച്ചു കരി എടുത്തു നിങ്ങളുടെ മോണയില്‍ തേച്ചു പിടിപിച്ചിട്ടു കണ്ണാടിയില്‍ നോക്കി നന്നായി ഒന്ന് ചിരിക്കൂ. കറുത്ത മോണ യില്‍ വെളുത്ത പല്ലുകള്‍ .. ആഹാ..എത്ര മനോഹരം … അപ്പോള്‍ നിങ്ങള്ക്ക് മനസ്സില്‍ ആകും കറുപ്പിന്റെ അഴക്‌ .

ആഫ്രികയില്‍ ഉള്ള മറീമീ എന്ന സ്ത്രീ എങ്ങനെ ആണ് തന്റെ മോണ കറുപ്പിച്ചു സുന്ദരി ആയത് എന്ന് ഇവിടെ കാണാം. ഇത് ചെയ്തതിനു ശേഷം അവര്‍ പറഞ്ഞത് ഇതിന്റെ വേദന ഓര്‍ത്താല്‍, താന്‍ ഇത് ചെയ്യുവാന്‍ ആരോടും പറയില്ല എന്നാണ്.

1 web

2 web

3 web

4 web

5 web

6 web

7 web

8 web

9 web

You must be logged in to post a comment Login