കബളിക്കപെടുവാൻ വേണ്ടി കുറെ ജന്മങ്ങൾ .. ഫെയ്‌സ് ബുക്കിൽ കണ്ട ‘ഡോ. അര്‍ജുന്‍ മാധവ് ” നാട്ടിലെ ഒരു പെയിന്‍റിംഗ് തൊ‍ഴിലാളി

facebook fake doctor2
ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈല്‍ വ‍ഴി ആള്‍ക്കാരെ പറ്റിച്ച് പണം തട്ടിയയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി വിനീഷ് ആണ് പൊലീസിന്റെ പിടിയിലായത്. ഡോക്ടര്‍ അര്‍ജുന്‍ മാധവ് എംബിബിഎസ് എന്ന ഫേസ്ബുക്ക് അക്കൗണ്ട് വ‍ഴിയാണ് വിനീഷ് പണം തട്ടിയെടുത്തിരുന്നത്. പെയിന്‍റിംഗ് തൊ‍ഴിലാളിയായ വിനീഷ് ബംഗാളി താരം ദേവിന്‍റെ ഫോട്ടോയാണ് പ്രൊഫൈലില്‍ ഇട്ടിരുന്നത്. ഇയാളുടെ പല പോസുകളിലുള്ള ചിത്രങ്ങള്‍ ആല്‍ബങ്ങളിലും അപ് ലോഡ് ചെയ്തു.

ഡോക്ടറാണെന്നത് വിശ്വസിപ്പിക്കുന്നതിനായി വിവിധ വെബ്സൈറ്റുകളില്‍ നിന്നെടുത്ത മെഡിക്കല്‍ ലേഖനങ്ങളും ഫോട്ടോകളും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതു കണ്ട് ഇയാളുമായി ചങ്ങാത്തത്തിലായ എംസിഎ വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ പറ്റിച്ചത്. ഹൈദരാബാദിലെ ആശുപത്രിയില്‍ കാരുണ്യപ്രവല്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ വിനീഷ് ഒരു ലക്ഷത്തോളം രൂപ പലപ്പോ‍ഴായി വിദ്യാര്‍ത്ഥിനിയില്‍ നിന്നും കൈക്കലാക്കിയതായി പൊലീസ് പറയുന്നു.

രാഹുല്‍ നാരായണന്‍, പ്രിയ രാജന്‍, രാഹൂല്‍ ഈശ്വര്‍ തുടങ്ങിയ പേരുകളിലായി വിനീഷിന് പത്തോളം പ്രൊഫൈലുകള്‍ വേറെയുമുണ്ട്. ഇതിലൂടെ ഇയാള്‍ നിരവധി പേരെ പറ്റിച്ചതായും പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

binishഫെയ്‌സ് ബുക്ക് വഴി ലക്ഷങ്ങള്‍ തട്ടിയ വിനീഷിനെ വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് പോലീസ് ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഫെയ്‌സ് ബുക്കില്‍ അദ്ദേഹവുമായി ചാറ്റ് ചെയ്യാന്‍ 33 പേര്‍ കാത്തുനില്‍ക്കുകയായിരുന്നു. എല്ലാം പെണ്‍കുട്ടികള്‍. തങ്ങള്‍ സ്വകാര്യ പ്രശ്‌നങ്ങള്‍ പോലും പങ്കുവെച്ചിരുന്ന ഡോ. അര്‍ജുന്‍ മാധവ് എന്ന വിനീഷ് തടവറയിലേക്കുള്ള പാതയിലാണെന്ന് അപ്പോഴും അവരാരും അറിഞ്ഞിരുന്നില്ല.

‘ഡോ. അര്‍ജുന്‍ മാധവി’ന് ഫെയ്‌സ് ബുക്കില്‍ 464 കൂട്ടുകാര്‍ ഉണ്ടായിരുന്നു. ബഹുഭൂരിഭാഗവും സ്ത്രീകള്‍. ആരെയും വശീകരിക്കുന്നതായിരുന്നു ആ ഫെയ്‌സ് ബുക്ക് അക്കൗണ്ട്. ഒരു പ്രൊഫഷണല്‍ ഡോക്ടറിന്റെ എല്ലാ യോഗ്യതയും അതില്‍ കാണാം. ഹൃദ്‌രോഗവിദദ്ധനായി അദ്ദേഹം നെറ്റിലെ ചങ്ങാതിക്കൂട്ടത്തില്‍ അറിയപ്പെട്ടു. പച്ച ഗൗണും മാസ്‌കും ധരിച്ച് ഒരു സംഘം ഡോക്ടര്‍മാര്‍ക്കൊപ്പം ശസ്ത്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിത്രമാണ് അക്കൗണ്ടിന്റെ ഏറ്റവും മുകളില്‍. അതിന് താഴെ വിവിധ ഹെല്‍ത്ത് ടിപ്പുകള്‍. വിദഗ്ദ്ധര്‍ക്ക് മാത്രം തയ്യാറാക്കാവുന്ന അനാട്ടമി ചിത്രങ്ങള്‍.

നേന്ത്രപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങളാണ് ഒരു ഹെല്‍ത്ത് ടിപ്പില്‍. ഡിപ്രഷന്‍ കുറയ്ക്കും. ദഹനത്തെ സഹായിക്കും, കുടുതല്‍ ഊര്‍ജം തരും. . . . എന്നിങ്ങനെ പോകുന്നു അത്. മറ്റൊന്നില്‍ വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയാണ്. കുത്തിവെയ്പ് എടുക്കേണ്ട രീതിയാണ് വേറൊന്ന്. എല്ലാം തന്നെ ചിത്രം സഹിതമാണ്. ഗൂഗിളില്‍ പരതിയാല്‍ എളുപ്പം കിട്ടാവുന്ന വിവരങ്ങളും ചിത്രങ്ങളും തന്റേതായി അവതരിപ്പിച്ച് കബളിപ്പിക്കുകയായിരുന്നു എന്ന് ചങ്ങാതികള്‍ ആരും അറിഞ്ഞില്ല. എല്ലാവരും തന്നെ ഉന്നത വിദ്യാഭ്യാസം നേടിയവരായിട്ടും.

ഫെയ്‌സ് ബുക്കിലെ വിവരപ്രകാരം 1985 ഡിസംബര്‍ 12ന് ജനിച്ച അദ്ദേഹം തിരുവനന്തപുരം ചിന്‍മയാ വിദ്യാലയത്തില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2008ല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ പഠനത്തിന് ചേര്‍ന്നു. 2012 ജനവരി മുതല്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലും ഡിസംബര്‍ മുതല്‍ വിവിധ അപ്പോളോ ആശുപത്രികളിലും പ്രാക്ടീസ് ചെയ്യുന്നു.

ഇദ്ദേഹത്തിന്റെ അഭ്യര്‍ഥന പ്രകാരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണമയച്ച ആരും ഈ വിവരങ്ങളുടെ യാഥാര്‍ഥ്യം പരിശോധിക്കാന്‍ മെനക്കെട്ടില്ല. ദുബായില്‍ ഒരു കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് എന്ന് പറഞ്ഞ് രാഹുല്‍ നാരായണന്‍ എന്ന പേരില്‍ തുടങ്ങിയ അക്കൗണ്ടില്‍ നൂറുല്‍ ഇസ്ലാം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പഠിച്ചതായാണ് അവകാശപ്പെട്ടിരിക്കുന്നത്.
facebook fake doctor

fake profile

2 Responses to കബളിക്കപെടുവാൻ വേണ്ടി കുറെ ജന്മങ്ങൾ .. ഫെയ്‌സ് ബുക്കിൽ കണ്ട ‘ഡോ. അര്‍ജുന്‍ മാധവ് ” നാട്ടിലെ ഒരു പെയിന്‍റിംഗ് തൊ‍ഴിലാളി

  1. Pingback: gucci belt bag japan

  2. Pingback: mcm belt bag

You must be logged in to post a comment Login