കണ്ണാടി

വളരെ പഴയ സംഭവമാണ്.
ഒരിക്കല് ഒരു ആഫ്രിക്കനും അയാളുടെ കുടുംബവും കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു.
കുറച്ച് ദൂരം പിന്നിട്ടപ്പോ ആഫ്രിക്കക്കാരന് ഒരു കണ്ണാടിയുടെ
കഷ്ണം വഴിയില് നിന്നും കിട്ടി.
ആദ്യമായിട്ടാണ് അയാള് അങ്ങനെ ഒരു
സാധനം കാണുന്നത്.

അതില് സ്വന്തം പ്രതിബിംബം
കണ്ടപ്പോള് തന്റെ അച്ഛന്റെ
പടമാണെന്ന് ആ പാവം വിശ്വസിച്ചു.
ദിവസവും രാത്രിയില് അയാള് അതില്
നോക്കി
സംസാരിക്കാന് തുടങ്ങി.

ഈ സംഭവം
അയാളുടെ ഭാര്യ കാണുവാനിടയായി.
അവരില് സംശയം ഉടലെടുത്തു.
ഒരു ദിവസം ഭര്ത്താവില്ലാത്ത
സമയത്ത് അവര് കണ്ണാടി എടുത്ത്
നോക്കി. അതില് ഒരു പെണ്ണിന്റെ
പടം കണ്ടതും അവരുടെ സംശയം
ഇരട്ടിച്ചു.

കരഞ്ഞു കൊണ്ട് അവര്
അമ്മായിയമ്മയോട് വിവരം പറഞ്ഞു.
അമ്മായിയമ്മ ആ കണ്ണാടിയില്
നോക്കി ഇങ്ങനെ സമാധാനിപ്പിച്ചു.

നീ കരയേണ്ട മരുമോളേ…
”കിളവിയാണ് ഉടനെ
വടിയായിക്കൊള്ളും”

You must be logged in to post a comment Login