കംപ്യുട്ടർ ആണോ പെണ്ണോ ?

ബി ടെക് ആണുങ്ങളും IT പെണ്ണുങ്ങളും തമ്മില്‍ തര്‍ക്കം നടക്കുന്നു. വിഷയം : കമ്പ്യുട്ടറിനെ ആണെന്ന് വിളിക്കണോ അതോ പെണ്ണെന്നു വിളിക്കണോ ?

ആണുങ്ങളുടെ വാദം : കമ്പ്യുട്ടറിനെ പെണ്ണെന്നു വിളിക്കണം. കാരണങ്ങള്‍

1). ഉണ്ടാക്കിയവനല്ലാതെ മറ്റാര്‍ക്കും അവയുടെ ലോജിക് മനസ്സിലാവില്ല.

2). അവര്‍ പരസ്പരം ആശയവിനിമയം നടത്തുന്ന കോഡ്‌ഭാഷ മറ്റാര്‍ക്കും മനസ്സിലാവില്ല.

3). മറ്റുള്ളവരുടെ ചെറിയ തെറ്റുകള്‍ പോലും ഓര്‍മയില്‍ വളരെക്കാലം സൂക്ഷിച്ചു വച്ച് സൗകര്യം ഉള്ളപ്പോള്‍ പുറത്തെടുക്കാന്‍ കഴിയും.

4). ഒരെണ്ണം സ്വന്തമാക്കിയാല്‍ തന്‍റെ ശമ്പളത്തിന്റെ പകുതി അതിന്റെ accessories നു വേണ്ടി ചിലവാക്കേണ്ടി വരും.

ഇനി സ്ത്രീകളുടെ വാദം : കമ്പ്യുട്ടറിനെ ആണെന്ന് വിളിക്കണം. കാരണങ്ങള്‍

1). കമ്പ്യൂട്ടറിന്റെ ശ്രദ്ധ കിട്ടാന്‍ അതിനെ TURN ON ചെയ്യണം. ആണുങ്ങളെ പോലെ തന്നെ.

2). ധാരാളം ഡേറ്റ ഉള്ളില്‍ ഉണ്ടെങ്കിലും സ്വയം ഒന്നും ചെയ്യാന്‍ അറിയില്ല.

3). പ്രശ്നപരിഹാരത്തിനാണ് ഉണ്ടാക്കിയിട്ടുള്ളതെങ്കിലും മിക്കപ്പോഴും അവ തന്നെയാണ് പ്രശ്നം.

4). ഒരെണ്ണം സ്വന്തമാക്കിക്കഴിയുമ്പോള്‍ ആണ് മനസ്സിലാവുന്നത് കുറച്ചു ക്ഷമിച്ചിരുന്നെങ്കില്‍ കുറച്ചു കൂടി നല്ല പുതിയ മോഡല്‍ കിട്ടിയേനെ എന്ന്.

5). വലുപ്പം ഒരു പ്രശ്നം തന്നെയാണ്.

4 Responses to കംപ്യുട്ടർ ആണോ പെണ്ണോ ?

  1. Pingback: mcm tote cheap

  2. Pingback: magasin escarpins louboutin

  3. Neeraj Kumar August 25, 2014 at 9:12 pm

    ആണും പെണ്ണും കൊള്ളാം ഇഷ്ട്ടപെട്ടു

You must be logged in to post a comment Login