ഓട്ട മത്സരം

അഞ്ചു യുവാക്കള്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട് ക്യാഷ് കൌണ്ടറില്‍ വന്നു തര്‍ക്കമായി..അഞ്ചുപേര്‍ക്കും ബില്‍ പേ ചെയ്യണം. തര്‍ക്കം മൂത്തപ്പോള്‍ മാനേജര്‍ ഇടപെട്ട് ഒരു നിര്‍ദ്ദേശം വച്ചു..അതായത് അഞ്ചു പേരും ഹോട്ടലിനു ചുറ്റും ഓടുക.ആദ്യം ഹോട്ടല്‍ കവാടത്തില്‍ തിരിച്ചെത്തുന്നയാള്‍ പണം പേ ചെയ്യുക..
അവര്‍ സമ്മതിച്ചു.. മാനേജര്‍ റഫറി യായി….1 …2….3..അദ്ദേഹം വിസിലടിച്ചു…അഞ്ചു പേരും ഓടി…
.
.
.
.
.
.
.
.
.
ജോലി നഷ്ടപ്പെട്ട മാനേജര്‍ ഇന്ന് അതേ ഹോട്ടലിനു വെളിയില്‍ ലോട്ടറി വില്‍ക്കുകയാണ്. ആ അഞ്ചു പേരില്‍ ആരെയെങ്കിലും എന്നെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയില്‍.

You must be logged in to post a comment Login