ഒരു ന്യൂജെൻ കുടുംബം

അമ്മ : മോളെ നീ എവിടെ ആയിരുന്നു?
ഞാന്‍ എവിടെയെല്ലാം search ചെയ്തു?

മകള്‍: ഞാന്‍ എന്റെ lover-മായി chating ഇല്‍ ആയിരുന്നു , 
ഞങ്ങള്‍ like – ല്‍ ആണമ്മേ ‘

അമ്മ ‘മോളെ ഇന്ന് അവന്‍ നിന്നെ like ചെയ്തു ,നാളെനിന്നെ വല്ലവര്‍ക്കുംകൊണ്ട് പോയി share ചെയ്യുമോ എന്നാര്‍ക്കറിയാം?

മകള്‍ :’അമ്മെ വെറുതെpoke ചെയ്യാന്‍ നില്ക്കണ്ട ‘

അമ്മ ‘മോളെ നാട്ടില്‍ ഇത് റിപ്പോർട്ട്‌ ആക്കുന്നതിനു മുന്‍പ് നീ ഈ ബന്ധം അങ്ങ് block ചെയ്‌തേക്കു ‘

മകള്‍ ‘ഇല്ലമ്മേ ,ഞങ്ങള്‍ പരസ്പ്പരം like ചെയ്തു പോയി ,ഇനി unlike ചെയ്യാന്‍ കഴിയില്ല’

അമ്മ: ‘മോളെ like ല്‍ തുടങ്ങുന്ന ബന്ധങ്ങള്‍ game ആണ് അവസാനിക്കുന്നത്… 
google – ല്‍ വച്ചാല്‍ വൈറസ് കേറും orkut – ല്‍ ഇട്ടാല്‍  hack ചെയ്യും 
എന്ന് കരുതി എത്ര കഷ്ടപ്പെട്ടാണ് നിന്നെ വളര്‍ത്തിയത് എന്നറിയാമോ? ‘

മകള്‍: അമ്മ എന്നോട് ക്ഷമിക്കണം , എന്റെ inbox – ല്‍ എന്റെ lover sent ചെയ്ത ഒരു message വളരുന്നുണ്ടമ്മേ ‘

അമ്മ :’മോളെ …അത് കംപ്ലീറ്റ്  download ആകുന്നതിനു മുന്‍പ് നമുക്കങ്ങ് delete ചെയ്യണം ‘

മകള്‍ ‘അങ്ങനെ  സംഭവിച്ചാല്‍ ഈ വീടിന്റെ ഉത്തരത്തില്‍ ഞാന്‍ tag  ചെയ്തു ചെയ്തു  deactivate ആകും ‘

അമ്മ : ദൈവമേ നീ എന്തിനു എനിക്കീ settings തന്നു ?

You must be logged in to post a comment Login