ഒരു തല തിരിഞ്ഞ കവിത

ഉത്തരത്തിൽ ഇരുന്നു പല്ലി ചിലച്ചു ..
ഞാൻ തിരിച്ചു കൊഞ്ഞനം കുത്തി
പല്ലി ചമ്മി പോയി …!!!
വാഴ കയ്യിലിരുന്നു കാക്ക വിരുന്നു വിളിച്ചു ..
ഞാൻ കല്ലെടുത്തെറിഞ്ഞു …
കാക്ക പറന്നു പോയി ….!!!
ചൂടു വെളളത്തിൽ വീണ പൂച്ച ..
മീൻതല കട്ടെടുത്തു ..
ഞാൻ പൂച്ചയെ വീണ്ടും ചൂടു വെളളത്തിൽ ഇട്ടു..
പൂച്ചയ്ക്ക് വീണ്ടു പൊളളിപോയി..!!!
മുറ്റത്തൊരു മൈന..
ഞാൻ തിരിഞ്ഞു നോക്കിയില്ല ..
മൈന ചമ്മിപൊയി …
എന്തൊക്കയോ പിറുപിറുത്തോണ്ട് പോയി …!!!

You must be logged in to post a comment Login