ഒടുവിൽ രാജാവിന്‌ തെറ്റ് മനസ്സിലായി … എന്നിട്ടോ…?

ഒരിടത്തൊരു രാജാവിന് അതിക്രൂരന്മാരായ പത്തു പട്ടികളുണ്ടായിരുന്നു..👹
🔺
🔹
🔺
നിസ്സാരമായ തെറ്റുകള്‍ ചെയ്ത ആളുകളെപ്പോലും പട്ടികള്‍ക്കിട്ടു കൊടുത്ത് പീഡിപ്പിച്ചു കൊല്ലുക രാജാവിന്‍റെ വിനോദമായിരുന്നു..👿
🔺
🔹
🔺
ഒരിക്കല്‍ രാജാവിന്‍റെ പ്രിയങ്കരനായ മന്ത്രി നല്‍കിയ ഒരുപദേശം രാജാവിന് അഹിതകരമായി ഭവിച്ചു..😑
🔺
🔹
🔺
കോപിഷ്ടനായ രാജാവ് മന്ത്രിയെ പട്ടികള്‍ക്കെറിഞ്ഞു കൊടുക്കാന്‍ ഉത്തരവിട്ടു..!!😡
🔺
🔹
🔺
ഭയന്നുവിറച്ച മന്ത്രി പറഞ്ഞു:-
“കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ അങ്ങയെ സേവിച്ച എനിക്ക് കേവലം ഒരു നിസ്സാരതെറ്റിന്‍റെ പേരിലാണോ അങ്ങ് ഇത്ര ക്രൂരമായ ശിക്ഷ വിധിക്കുന്നത് ? ശിക്ഷാവിധി പത്തുദിവസത്തേക്ക് നീട്ടി വെക്കാനെങ്കിലും ദയവുണ്ടാകണം”😔
🔺
🔹
🔺
രാജാവ് മന്ത്രിയുടെ അപേക്ഷ അംഗീകരിച്ചു..✔
🔺
🔹
🔺
മന്ത്രി നേരെ പോയത് പട്ടികളെ സൂക്ഷിക്കുന്നയാളുടെ അടുത്തേക്കാണ്..🐕
🔺
🔹
🔺
അയാള്‍ക്ക്‌ കൈക്കൂലി കൊടുത്ത് മന്ത്രി അടുത്ത പത്തു ദിവസം പട്ടികളെ ശുശ്രൂഷിക്കാനുള്ള അനുവാദം നേടി..🐕
🔺
🔹
🔺
പത്തു ദിവസം മന്ത്രി പട്ടികള്‍ക്ക് ഭക്ഷണം നല്‍കി, കൂടു വൃത്തിയാക്കി, അവയെ കുളിപ്പിച്ചു, സാദ്ധ്യമായ എല്ലാ സുഖസൌകര്യങ്ങളും അവയ്ക്ക് നല്‍കി പരിപാലിച്ചു..🐕
🔺
🔹
🔺
അങ്ങനെ ശിക്ഷ നടപ്പിലാക്കുന്ന ദിവസമായി..💀
🔺
🔹
🔺
രാജാവിന്‍റെ ആജ്ഞപ്രകാരം രാജഭടന്മാര്‍ മന്ത്രിയെ പട്ടികള്‍ക്കെറിഞ്ഞു കൊടുത്തു..🐕
🔺
🔹
🔺
പക്ഷെ ,മന്ത്രിയെ പട്ടികള്‍ കടിച്ചു കീറുന്നത് പ്രതീക്ഷിച്ചു നിന്ന രാജാവിനെയും പ്രജകളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പട്ടികള്‍ മന്ത്രിയുടെ കാലില്‍ നക്കി വാലാട്ടി നന്ദി കാണിച്ചു കൊണ്ട് നിന്നു..!!🐶
🔺
🔹
🔺
“എന്‍റെ പട്ടികള്‍ക്കെന്തു പറ്റി ?”
രാജാവ് അലറി…😖
🔺
🔹
🔺
“വെറും പത്തു ദിവസം തങ്ങളെ സേവിച്ച എന്നെ ഈ പട്ടികള്‍ മറന്നില്ല. എന്നാല്‍ നീണ്ട പത്തുവര്‍ഷങ്ങള്‍ സേവിച്ച എന്നെ കേവലം ഒരു ചെറിയ തെറ്റിന്‍റെ പേരില്‍ അങ്ങ് മറന്നു കളഞ്ഞു” – മന്ത്രി പറഞ്ഞു.😓
🔺
🔹
🔺
രാജാവിന് തന്‍റെ തെറ്റു മനസ്സിലായി..😕
🔺
🔹
🔺
അദ്ദേഹം പട്ടികള്‍ക്ക് പകരം ശിക്ഷ നടപ്പിലാക്കുവാന്‍ ചെന്നായ്ക്കളെ ഏര്‍പ്പാട് ചെയ്തു !😈
🔺
🔹
🔺
ഗുണപാഠം :
മാനേജ്മെന്‍റ് തീരുമാനിച്ചാല്‍ തീരുമാനിച്ചതാണ്. 😁
തെറ്റ് പറ്റിയത് അവര്‍ക്കാണെങ്കിലും നിങ്ങള്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.😁

You must be logged in to post a comment Login