ഒടുവില്‍ ഡിങ്കന്‍ തിരിച്ചത്തി

ഡിങ്കന്‍ – എതിരാളിക്കൊരു പോരാളി………………

ആരാധകരുടെ അഭ്യര്‍ത്ഥനയെ മാനിച്ചു കൊണ്ട് മംഗളം ഡിങ്കന്‍ കഥകളുമായി തിരിച്ചെത്തി .. ഇനി ആരും ഡിങ്കന്‍ ഇല്ലാത്തതു കൊണ്ട് വിഷമിക്കണ്ട .. ഇതാ ആദ്യത്തെ ലക്കം .

dinkan veendum

ഏകദേശം 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ബാല മംഗളത്തില്‍ ഡിങ്കന്‍ എന്നാ അമാനുഷിക ശക്തിയുള്ള എലി കുഞ്ഞിന്റെ കഥ തുടങ്ങിയപ്പോള്‍ ഇതായിരുന്നു caption . ” ഡിങ്കന്‍ – എതിരാളിക്കൊരു പോരാളി ”

പിന്നീടാണ് ബാലരമിയിലെ മായാവിയും, ലുട്ടാപിയും ഒക്കെ വന്നത്. അതും ഡിങ്കന്‍ ന്റെ ചുവടു പിടിച്ചു വന്നതാണ്‌ അവയൊക്കെ.

വനത്തിനുള്ളില്‍ വച്ച് കുറെ അന്യഗ്രഹ ജീവികള്‍ ഒരു എലികുഞ്ഞിന്റെ മേല്‍ ചില പരീക്ഷണങ്ങള്‍ നടത്തിയപോള്‍, ആ എലികുഞ്ഞിനു അമാനുഷിക ശക്തി കിട്ടുന്നതും, അങ്ങനെ അത് കുട്ടികളെയും ധര്‍മവും സംരക്ഷിക്കുവാന്‍ വേണ്ടി കുറ്റവാളികളോട് ഒറ്റയ്ക്ക് ഏറ്റു മുട്ടുനതും ആണ് കഥ.

അത് ഇറങ്ങിയ സമയത്ത് സൂപ്പര്‍ ഹിറ്റ്‌ ആയിരുനെങ്കിലും പിന്നീടു ബാലരമയില്‍ മായാവി വന്നതോടെ ഡിങ്കന്‍ പിറകോട്ടു പൊയ്. എങ്കിലും ഡിങ്കന്‍ എന്ന പേര് ആ കാലത്ത് കുട്ടികള്‍ ആയിരുന്നവരില്‍ എക്കാലവും മറക്കാതെ കിടക്കുന്നുണ്ട്.

ഈ അടുത്ത കാലത്ത് വായനക്കാര്‍ കുറവായിരുന്നതിനാല്‍ ബാലമംഗളം പ്രസിദ്ധീകരണം നിര്‍ത്തി വച്ചു. ഈ വാര്‍ത്ത എങ്ങനെയോ അറിഞ്ഞ ആരോ ഡിങ്കന്‍ നെ പറ്റി facebook ഇല്‍ കമന്റ്‌ ഇടുകയും, അത് മറ്റുള്ളവര്‍ ഏറ്റു പിടിച്ചു സൂപ്പര്‍ ഹിറ്റ്‌ ആക്കുകയും ചെയ്തു.. facebook ഇല്‍ ആരോ ഫാന്‍സ്‌ പേജ് ഉം തുറന്നു. തലങ്ങും വിലങ്ങും ഡിങ്കന്‍ ന്റെ വിടപറയല്‍ ന്യൂസ്‌ ഓടി കളിച്ചു. ഇതില്‍ മിക്കവാറും ഡിങ്കന്‍ ആരാണെന്നോ എന്താണെന്നോ അറിയാത്തവര്‍ ആയിരുന്നു. വെറുതെ ഒരു രസത്തിനു വേണ്ടി ചെയ്തതാണ്.

എന്തായാലുംമംഗളം പ്രസാധകര്‍ ബാലമംഗളം വീണ്ടും തുടങ്ങുവാന്‍ ആലോചിച്ചെങ്കിലും അത് വേണ്ടാന്ന് വച്ച് ഡിങ്കനു മാത്രം ശാപമോക്ഷം കൊടുത്തു. കഴിഞ്ഞ ലക്കം മുതല്‍ മംഗളം വാരികയില്‍ ഡിങ്കന്‍ തിരിച്ചെത്തി. ശുഷ്കമായ കഥകള്‍ ആണ് ഡിങ്കന്‍ നെ കുട്ടികളില്‍ നിന്നും അകറ്റിയത്. നല്ല കഥകള്‍ ഉണ്ടാക്കി ഡിങ്കന്‍ നെ വേണ്ടും അവതരിപിച്ചാല്‍ അത് ഹിറ്റ്‌ ആകും. അല്ലാതെ പഴയ പടി ആണെങ്കില്‍ വീണ്ടും ഡിങ്കന്‍ കഷ്ടത്തില്‍ ആകും.

You must be logged in to post a comment Login