എയര്‍ ഇന്ത്യ സംഭവം – പ്രവാസികള്‍ എങ്ങനെ പ്രതിഷേധിക്കുന്നു ?

Facebook ലൂടെ പ്രവാസികള്‍ എയര്‍ ഇന്ത്യ സംഭവംത്തില്‍ എങ്ങനെ ആണ് പ്രതിഷേധിച്ചത് എന്ന് നിങ്ങള്ക്ക് ഇവിടെ കാണാം ..ഈ സംഭവത്തില്‍ അവരുടെ സങ്കടവും, വിഷമവും, അരിശവും, ദേഷ്യവും, നിരാശയും, പ്രതിഷേധവും ഇവിടെ ഉള്ള പോസ്റ്റുകളില്‍ കാണാം..

കുടുംബത്തെ കാണാന്‍ നാട്ടിലേക്ക്‌ തിരിച്ച പ്രവാസികളെ ഭീകരവാദികളായി ചിത്രീകരിക്കുകയും 18 മണിക്കൂറോളം വെള്ളം പോലും നല്‍കാതെ പീഡിപ്പിക്കുകയും ചെയ്‌ത എയര്‍ ഇന്ത്യയുടെ നടപടി കാടത്തവും പ്രതിഷേധാര്‍ഹ വുമാണ്.

കൊച്ചിയിലെത്താന്‍ വൈകിയതിനു മാന്യമായ രീതിയില്‍ പ്രതിഷേധിച്ച യാത്രക്കാരെ ഭീകര വാദികള്‍ ആയി ചീത്രികരിക്കുകയും വിമാനം റാഞ്ചാന്‍ പദ്ധതിയിടുന്നു എന്ന വ്യാജ സന്ദേശം നല്‍കി ഇന്ത്യ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്‌ത പൈലറ്റിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പ്രവാസികള്‍ ഒന്നടങ്ങാം ആവശ്യപെടുന്നു .











You must be logged in to post a comment Login