എന്റെ ഗര്‍ഭം ഇങ്ങനെ അല്ലേ….

married african american pregnant woman

ഗര്‍ഭിണിയായ തന്റെ ഗര്‍ഭത്തിനു ഉത്തരവാദി സ്വന്തം ഭര്‍ത്താവു തന്നെ ആണെന്ന് ഭാര്യ ..
എട്ടുവര്‍ഷം മുമ്പ് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയനായ തനിക്ക് കുഞ്ഞുണ്ടാവില്ലെന്നും, അതിനാല്‍ ഈ ഗര്‍ഭം തന്റേതു അല്ലന്നും ഭര്‍ത്താവ്..

മേലേ പറമ്പില്‍ ആണ്‍ വീട് എന്ന സിനിമയില്‍ വേലക്കാരി ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ , അതിനു ഉത്തരവാദി ആരെന്നു അറിയുവാന്‍ വേണ്ടി അമ്മ ജഗതിയെ ചോദ്യം ചെയുമ്പോള്‍ ജഗതി പറയുന്ന ഒരു പ്രസിദ്ധമായ മറുപടിയുണ്ട് .

” ഈ ഗര്‍ഭത്തിനു ഉത്തരവാദി ഞാന്‍ അല്ല അമ്മേ… കാരണം എന്റെ ഗര്‍ഭം ഇങ്ങനെ അല്ല … ”

ഏതാണ്ട് അതുപോലെ ഒക്കെയാണ് ഇവിടെയും കാര്യങ്ങള്‍ …

ദിവ്യ ഗര്‍ഭങ്ങള്‍ളുടെ കാലം കഴിഞ്ഞത് കൊണ്ട്, ഇവിടെ അതിനുള്ള possibility ഇല്ല. അതിനാല്‍ ആരെങ്കിലും ഇതിനു ഉത്തരവാദിത്വം ഏറ്റെടുതെ മതിയാകൂ.

ഭര്‍ത്താവല്ലാതെ വേറെ ഒരു പരപുരുഷന്‍ തന്റെ ദേഹത്ത് കൈ വച്ചിട്ടില്ല എന്ന് ഭാര്യ ആണയിടുന്നു … കളി കാര്യം ആയി.
ഭാര്യ പരാതിയുമായി കോട്ടയത്ത്‌ നടന്ന വനിതാ കമീഷന്‍. മെഗാ അദാലത്തില്‍ എത്തി.

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന് അവകാശപ്പെട്ട് കുഞ്ഞിന്റെ പിതൃത്വം നിഷേധിച്ച സംഭവത്തില്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് വനിതാ കമീഷന്‍. നിര്‍ദേശിച്ചു.

ഇവിടെ ആരുടെ ഡിഎന്‍എ ആണ് നടത്തേണ്ടത് ? ഭര്‍ത്താവിന്റെ ഡിഎന്‍എ നടത്തിയിട്ട് കുട്ടി അയാളുടേത് അല്ല എന്ന് തെളിഞ്ഞാല്‍ വനിതാ കമീഷന്‍. പുലി വാല് പിടിക്കും. കാരണം , ഇത് തന്റേതു അല്ലാത്തതിനാല്‍ ഇതിന്റെ യദാര്‍ത്ഥ അവകാശി ആരാണെന്നു അറിയുവാന്‍ വേണ്ടി നാട്ടുകാരുടെ മുഴുവന്‍ ഡിഎന്‍എ നടത്തണം എന്ന് വേണമെങ്കില്‍ ഭര്‍ത്താവിനു ആവശ്യപെടാം

അതല്ല , ഇനി കുട്ടി ഭര്‍ത്താവിന്റെ തന്നെ ആണെന്ന് തെളിഞ്ഞാല്‍ പിന്നെ, അയാള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ക്കും , അത് നടത്തിച്ച ഗവര്‍ന്മെന്റിനും എതിരെ കേസ് കൊടുക്കാം .. മാനഹാനിക്കും, കുട്ടിയുടെ ഭാവിയിലെ എല്ലാ ചിലവുകള്‍ക്കും വേണ്ടി നല്ല ഒരു തുക ആവശ്യപെടാം .

എന്തായാലും കളി കാത്തിരുന്നു കാണുക തന്നെ. ഡിഎന്‍എ ടെസ്റ്റ്‌ നടക്കട്ടെ .. റിസള്‍ട്ട്‌ എന്ത് തന്നെ ആയാലും ഭര്‍ത്താവിനു നല്ല കോളാണ് .

4 Responses to എന്റെ ഗര്‍ഭം ഇങ്ങനെ അല്ലേ….

  1. Pingback: LastChance

  2. Pingback: WilliamO

  3. Pingback: UpAllNight

  4. Pingback: GoodStuff

You must be logged in to post a comment Login