എന്നെ കൊണ്ട് ഇത്രയെ പറ്റൂ …

ടെന്നീസ് ക്ലബ്ബിലെ ലോക്കര്‍ റൂമില്‍ എല്ലാവരും ഡ്രസ്സ്‌ മാറാന്‍ കയറി..!! അപ്പോഴാണ്‌ ബഞ്ചില്‍ ഇരുന്ന മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്..!! അയാള്‍ ചെന്ന് ഫോണ്‍ എടുത്തു..!! എന്നിട്ട് സ്പീക്കര്‍ ഫോണ്‍ ഓണ്‍ ആക്കി എല്ലാവരും കേള്‍ക്കെ സംസാരിച്ചു തുടങ്ങി..!!
ഹലോ..!!
ചേട്ടാ.. ഇത് ഞാനാ..!! ചേട്ടന്‍ ക്ലബ്ബിലാണോ…??
അതെ..!! എന്താ കാര്യം…??
ഞാന്‍ ഇപ്പോള്‍ മാള്ളില്‍ ആണ് ചേട്ടാ..!! ഇവിടെയൊരു ബെഡ് ഷീറ്റ് കണ്ടു..!! നല്ല ഭംഗി..!! ഞാനത് വാങ്ങിക്കോട്ടെ..?? എന്‍റെ പോന്നു ചേട്ടനല്ലേ..??
എത്രയാണ് മുത്തേ അതിന്‍റെ വില…??
4000 രൂപ..!!
ഉം.. മുത്തിന് അത്രയ്ക്ക് ഇഷ്ടമായെങ്കില്‍ വാങ്ങിക്കോളൂ..!!
താങ്ക്സ് ചേട്ടാ..!! ങാ.. പിന്നൊരു കാര്യം..!!
എന്താ..??
ഞാന്‍ ആ മെഴ്സിഡസ് ബെന്‍സ് ഷോറൂമില്‍ പോയിരുന്നു..!!
എന്നിട്ട്..??
അവിടെ 2010 മോഡല്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് ബെന്‍സ് കണ്ടു..!! എനിക്ക് ഒരുപാട് ഇഷ്ടമായി.. നല്ല മെറൂണ്‍ കളര്‍…!!
അതെയോ…?? അതിന് എത്രയാകും…??
30 ലക്ഷം രൂപയേ ഉള്ളൂ ചേട്ടാ..!!
ഓഹ്.. അത്രയേ ഉള്ളോ…??
അതെ ചേട്ടാ.. എല്ലാ ഓപ്ഷനും ഉള്ളതാ..!! ഞാനത് വാങ്ങിക്കോട്ടെ..??
ഉം.. മോള്‍ക്ക് അത് ഇഷ്ടമായെങ്കില്‍ വാങ്ങിക്കോളൂ..!! ചേട്ടനും ഇഷ്ടപ്പെടും..!!
അയ്യോ ചേട്ടാ.. ഒത്തിരി സന്തോഷമായി എനിക്ക്..!! ങാ.. പിന്നെ ഒരു കാര്യം കൂടി..!! നമ്മള്‍ അന്ന് നോക്കിയ ആ വീടില്ലേ…?? അവരിപ്പോള്‍ ആ വീടിന് 65 ലക്ഷം രൂപയേ ചോദിക്കുന്നുള്ളൂ ചേട്ടാ..!!
ആണോ…?? ങ്ങാഹാ.. അത് ലാഭമാണല്ലോ…!! കലക്കി…!!
നമുക്ക് അതങ്ങ് വാങ്ങിയാലോ…?? നമ്മള്‍ അന്ന് പറഞ്ഞതിലും 2 ലക്ഷം കുറച്ചല്ലേ അവര്‍ ചോദിക്കുന്നത്..!! ഇപ്പോള്‍ വാങ്ങിയില്ലെങ്കില്‍ അത് വേറെ ആരെങ്കിലും വാങ്ങും..!! ചേട്ടന്‍ ഒപ്പിട്ട ചെക്ക് എന്‍റെ കൈയ്യില്‍ ഇരിപ്പുണ്ട്..!! ഞാന്‍ അത് ബാങ്കില്‍ ചെന്ന് മാറി ക്യാഷ് കൊടുത്തേക്കട്ടെ…??
പിന്നെന്താ..!! മോള്‍ക്ക് അതാണ്‌ ഇഷ്ടമെങ്കില്‍ ചെയ്തോളൂ..!!
താങ്ക്സ് ചേട്ടാ..!! ചക്കരയുമ്മ…!! ഉമ്മ.. ഉമ്മ.. ഉമ്മ..!! ലവ് യൂ ചേട്ടാ..!! ബൈ ചേട്ടാ..!!
ചക്കരയുമ്മ മോളൂ..!! ലവ് യൂ ടൂ…!! ബൈ..!!

എല്ലാവരും അതിശയിച്ചു..!! എന്ത് നല്ല മനുഷ്യന്‍..!!! സ്നേഹിക്കുന്നെങ്കില്‍ ഇങ്ങനെ സ്നേഹിക്കണം..!! ഹോ.. ഭാഗ്യമുള്ള പെണ്ണ്..!! സമ്മതിക്കണം..!!!

അയാള്‍ ഫോണ്‍ ഉയര്‍ത്തി കാണിച്ച് അഭിമാനത്തോടെ എല്ലാവരെയും നോക്കി ചോദിച്ചു..!!

ആര്‍ക്കെങ്കിലും അറിയാമോ ഈ ഫോണ്‍ ആരുടെയാണെന്ന്…?? അയാളോട് പതുക്കെ വന്നാല്‍ മതി.. ഞാന്‍ എല്ലാം ഡീല്‍ ചെയ്തെന്ന് പറഞ്ഞേക്ക്…!!

2 Responses to എന്നെ കൊണ്ട് ഇത്രയെ പറ്റൂ …

  1. Pingback: nike shox taille 46

  2. Pingback: occhiali da sole gucci donna

You must be logged in to post a comment Login