എന്നിട്ടും കലിപ്പുകള്‍ തീരണില്ലല്ലോ

രാജ മാണിക്യം എന്നാ സിനിമയിലെ പ്രശസ്തമായ ഡയലോഗ് ആണ് “തള്ളെ എന്നിട്ടും കലിപ്പുകള്‍ തീരണില്ലല്ലോ “.

T20 കുട്ടി ക്രിക്കറ്റില്‍ ഇന്ത്യ പുറത്തായതിന്റെ കലിപ്പുകള്‍ ഇനിയും പലര്‍ക്കും തീര്‍നിട്ടില്ല. പാകിസ്ഥാനും ഓസ്ട്രേലിയ യും ഒത്തു കളിച്ചു ഇന്ത്യ യെ തോല്പിച്ചതാണെന്ന് പലരും വിചാരിക്കുനത്. പക്ഷെ സൌത്ത് അഫ്രികയെ ഒതുക്കേണ്ട 121 രണ്സിനു മേല്‍ അവര്‍ സ്കോര്‍ ചെയ്തതിനു ശേഷം ആണ് ഇന്ത്യ യുടെ പല കളിക്കാര്‍ക്കും ജയിക്കണമെന്ന് ശൌര്യം വന്നത് എന്ന് നാം സൌകര്യ പൂര്‍വ്വം മറക്കുന്നു. അതും പോരഞ്ഞു തോല്‍വി ഉറപ്പായപ്പോള്‍ വെറും ഒരു രണ്ണിനു കഷ്ടിച്ച് ആണ് ഇന്ത്യ ജയിച്ചത്‌ എന്നും നാം മറക്കുന്നു. കാപ്ടന്‍സി യുടെ ബാലപാഠങ്ങള്‍ പലപ്പോഴും മറക്കുന്ന ധോനിയുടെ ഒപ്പം ഭാഗ്യം എപ്പഴും ഉണ്ടാവില്ല എന്നും നാം മറക്കുന്നു.

ചക്ക വീണു എപ്പഴും മുയല്‍ ചാവില്ല എന്ന് ധോണി ഇനിയും മനസ്സില്‍ ആകേണ്ടിയിരിക്കുന്നു.. ആശ്വിനെ പോലെ ഉള്ള കളിക്കാര്‍ക്ക്‌ മുമ്പ് രോഹിത് ശര്‍മയെ ബൌളിംഗ് ഏല്പിച്ചത് അഹങ്കാരം എന്നല്ലാതെ എന്ത് പറയാന്‍…. . സ്പിന്ന്നിനെ ഭയപെടുന്ന സൌത്ത് ആഫ്രിക്കക്കു എതിരെ ഹര്‍ബജന്‍ സിംഗിനെ പുറത്തു ഇരുത്തി രോഹിത് ശര്‍മ ടീമില്‍ എടുത്തത്‌ ഒരിക്കലും ന്യീകരിക്കനവില്ല. എന്നിട്ടും ജയിക്കണം എന്ന് ആഗ്രഹിക്കുനത് അതിമോഹം തന്നെ അല്ലേ ? ഔട്ട്‌ ഓഫ് ഫോം ആയ രോഹിത് ശര്‍മയ സംരക്ഷിക്കുവാന്‍ വേണ്ടി ഇന്ത്യ യുടെ താല്പര്യങ്ങള്‍ ബലി കഴിക്കുന്ന ഒരു ക്യാപ്ടനെ നമുക്ക് വേണോ എന്ന് ആലോചികേണ്ട സമയം ആയിരിക്കുന്നു.

വല്ലപോഴും ഒത്തു വരുന്ന ഭാഗ്യങ്ങള്‍ കൊണ്ട് വിമര്‍ശകരുടെ വായ അടച്ചു, തന്റെ sponsorers നെ കൊണ്ട് ക്രിക്കറ്റ്‌ ബോര്‍ഡിനെ ഒതുക്കി, താന്‍ വിരമിക്കും എന്ന് പറഞ്ഞു ജനങ്ങളെ വിഡ്ഢികള്‍ ആക്കി ഷൈന്‍ ചെയ്യുന്നതു ധോണി ഒരു പതിവ് ആക്കിയിരിക്കുന്നു.

എന്തായാലും ഇന്ത്യകാര്‍ മുഴുവനും ഇന്ത്യ പുറത്തായത് ഓസ്ട്രേലിയ യും പാകിസ്ഥാനും ഒത്തു കളിച്ചിട്ട് ആണെന്ന് കണ്ണടച്ച് ഇരുട്ടാകി വിശ്വസിക്കുന്നു. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. Facebook ഇല്‍ കൂടി തങ്ങള്‍ക്കു ഉള്ള കലിപ്പുകള്‍ അവര്‍ പ്രദര്‍ശിപിച്ചു. ഇതാ അത്തരത്തില്‍ കുറെ നല്ല കമന്റുകളും താമശുകളും.

സെമിയില്‍ പാകിസ്ഥാനും ഓസ്ട്രേലിയ യും തോറ്റു തുന്നം പാടിയപ്പോള്‍ ഇന്ത്യകാര്‍ അത് നന്നായി ആഖൊഷിച്ചു .. ക്രിസ് ഗൈല്‍ ഓസ്ട്രേലിയ യെ നിറുത്തി പൊരിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് കാരെകാള്‍ കൂടുതല്‍ ആസ്വദിച്ചത് ഇന്ത്യകാരാണ്

ഈ കമന്റുകളില്‍ ഏറ്റവും funny ആയി തോന്നിയത് ” ശ്രീശാന്ത്‌ ടീമില്‍ ഉണ്ടായിരിന്നു എങ്കില്‍ ശ്രീസാന്തിന്റെ അമ്മ പൊങ്കാല ഇട്ടു എങ്കിലും ഇന്ത്യയെ ജയിപ്പിച്ചേനെ ” . എന്നതാണ്. അതുപോലെ തകര്‍ന്നു നില്‍കുന്ന ഓസ്ട്രേലിയ ക്കാരെ നോക്കി windeesകാര്‍ പറയുന്ന ചോട്ടാ മുംബൈ യിലെ പ്രസിദ്ധമായ “നടേശാ കൊല്ലണ്ട ” എന്നതും അടിപൊളി.”

“അമ്മേ ചോറില്‍ വെള്ളം ഒഴിക്കേണ്ട, ഞാന്‍ എത്തി ” എന്ന് ധോണി ഫോണില്‍ പറയുന്ന caption നു നൂറില്‍ നൂറു മാര്‍ക്ക്‌.

 

ഇതാ ഇവിടെ നിങ്ങള്ക്ക് പലരുടെയും ഭാവന വിലാസങ്ങള്‍ ആസ്വദിക്കൂ ..
courtesy to Facebook


 
You must be logged in to post a comment Login