എന്താണ് പോക്ക്

വീട്ടിലോട്ട്‌ ചെന്നു കേറിയപ്പോഴെ രമേഷിനു എന്തോ പന്തികേടു തോന്നി…പൂമുഖവ­ാതുക്കൽ സ്നേഹം വിളമ്പി കാത്തുനിൽക്കുന്ന പൂന്തിങ്കളെ ഇന്ന് കാണാനെ ഇല്ല.ഇന്നെന്താണാവോ ഈശ്വരാ പ്രശ്നം.അയാൾ ‘സുലൂൂ’ എന്ന് അൽപം പഞ്ചാര കലക്കി നീട്ടി വിളിച്ചു.
ദേണ്ടടാ വരുന്നു ഉറഞ്ഞുതുള്ളി ഭദ്രകാളിയേപ്പോലെ സുലു.കരഞ്ഞു കലങ്ങിയ കണ്ണും പാറിപ്പറത്തിയ മുടിയും ദേഷ്യം കൊണ്ട്‌ ചുവന്ന മുഖവുമായി.വന്നപാടെ ഒറ്റ ചോദ്യം,
‘എന്താ മനുഷ്യ ഈ പോക്ക്‌?’
രമേഷ്‌ ഒന്നു ഞെട്ടി.അയാൾ അപകടം മണത്തു.ഫേസ്ബുക്­കിലെ പോക്കിന്റെ കാര്യമാണോ ഇവൾ ഉദ്ദേശിച്ചത്‌.
‘ഡീ നീ കര്യമെന്താണെന്നു പറ…
“ഹും നിങ്ങടെ ആ പഴയ കാമുകി രമയേ കണ്ടിരുന്നു ഇന്ന് കടയിൽ വെച്ച്‌,അവൾ പറയുവ നിങ്ങൾ സ്ഥിരം അവളെ പോക്ക്‌ ചെയ്യാറുണ്ടെന്ന്’
ഈശ്വര പണികിട്ടി!..ഛെ…രമ ഇങ്ങനൊരു പണിതരുമെന്ന് കരുതിയില്ല..അതു­ം ഫേസ്ബുക്ക്‌ പോയിട്ട്‌ നോട്ട്ബുക്ക്‌ പോലും കണ്ടിട്ടില്ലാത്ത ഇവളോട്‌!.
‘മനുഷ്യ എന്താണീ പോക്കെന്നാണു ചോദിച്ചത്‌’
സുലു അലറി…
‘ഡി അത്‌…അത്‌..ഈ ഫേസ്ബുക്കിലൊക്കെയുള്ളതാ..’കളിയാക്കുക’ എന്നാടി അതിന്റെ അർത്ഥം!.’
ഒരു നുണ ഒരു കുടുംബ കലഹം ഒഴിവാക്കുമെങ്കിൽ അത്രയുമാകട്ടെ രമേഷ്‌ ഓർത്തു..
‘ആണോ’
സുലു ചവിട്ടിത്തുള്ളി തിരിഞ്ഞുപോയി..
രമേഷ്‌ ആശ്വാസത്തോടെ നെടുവീർപ്പിട്ടു..
ദേണ്ടെട വരുന്നു സുലു വീണ്ടും തിരിച്ച്‌..ഇവൾ ഇതെന്തിനുള്ള പുറപ്പാടാ.
സുലു അലമാരിയിൽ നിന്നെടുത്ത ഇംഗ്ലീഷ്‌-മലയാള­ം ഡിക്ഷണറി രമേഷിന്റെ മുന്നിലേക്ക്‌ ഇട്ടുകൊടുത്തു.എന്നിട്ട്‌ മടക്കിവെച്ച പേജ്‌ നിവർത്ത്‌ രമേഷിനോട്‌ പറഞ്ഞു,
‘നിങ്ങളെ ഈ ഇടെയായി അത്ര വിശ്വാസം പോര,പോക്കിന്റെ അർത്ഥമൊന്നു വായിച്ചെ’
വീട്ടിലൊരു ഡിക്ഷണറി മേടിച്ച്‌ വെക്കാൻ തോന്നിയ നശിച്ച നിമിഷത്തെ പ്രാകിക്കൊണ്ട്‌ രമേഷ്‌ വായിച്ചു..
“കുത്തുക,
നീട്ടുക,
ദ്വാരമിടുക,
തപ്പിനോക്കുക,
വിരലുകൊണ്ട്‌ ഇളക്കുക,
കുത്തിക്കിഴിക്കുക,
തള്ളിക്കയറ്റുക”
സുലു നെഞ്ചത്ത്‌ ഒരിടിയും ഒരു നിലവിളിയും..!!!

from facebook

You must be logged in to post a comment Login