ഉണ്ണി ആശാരിയുടെ പണി

ഉണ്ണി ആശാരി വീട്ടിൽ പണിക്ക് വന്നു..

ആദ്യം തന്നെ ആവശ്യപ്പെട്ടത് മൂന്നിഞ്ചിൻെറ ഒരു ആണിയായിരുന്നു…

സാധാരണഗതിയിൽ അത്രയും വലിയ ആണി ഒരു വീട്ടിലും ഉണ്ടാകാൻ വഴിയില്ല. എന്നാലും ആശാരി ചോദിച്ചതല്ലേ…

എന്തെങ്കിലും കാര്യമുണ്ടാകുമെന്ന് വിചാരിച്ച് വീട്ടിലുള്ളവര്‍ ആകയൊന്ന് തപ്പി ത്തെരഞ്ഞ് നോക്കി. ഒരു രക്ഷയുമില്ല…,
ഒന്നര ഇഞ്ചും രണ്ടിഞ്ചുമൊക്കെ കിട്ടിയെങ്കിലും ആശാരി തൃപ്തനായില്ലായിരുന്നു..

ചുരുക്കി പറഞ്ഞാൽ പത്ത് മണിക്കുള്ള ചായ വരെ മൂന്നിഞ്ചാണി തെരഞ്ഞൂന്നാണ് ചരിത്രം……..,

അവസാനം സഹിക്കെട്ട് വീട്ടുകാര് മൂപ്പരോട് ചോദിച്ചു .

“അല്ല എന്തിനാണിപ്പോ ഇങ്ങക്ക് ഈ മൂന്നിഞ്ചാണീ……?”
.
.
വന്നപ്പോള്‍ ഇട്ട ഷർട്ട് ഊരി കയ്യില്‍ പിടിച്ച് നിക്കണ ആശാരി പറഞ്ഞു.
‘ഇതൊന്ന് കൊളത്തിയിടാനാ………… ‘

You must be logged in to post a comment Login