ഈ രഞ്ജിനി ഹരിദാസ്‌ ഇല്ലായിരുന്നു എങ്കില്‍ നാം എന്തു ചെയ്യുമായിരുന്നു ?

ഫുട്ബോള്‍ ഇതിഹാസതാരം ഡീഗോ മറഡോണ കണ്ണൂരില്‍ എത്തിയപ്പോള്‍ ആ സ്വീകരണം ഭംഗിയായി കൈകാര്യം ചെയ്തത് നമ്മുടെ രഞ്ജിനി ഹരിദാസ്‌ ആയിരുന്നു. ആ പരിപാടി അത്ര നന്നായി കൈകാര്യം ചെയ്യുവാന്‍ വേറെ ആര്‍ക്കാണ് പറ്റുന്നത് ?

പണ്ട് Sharukh Khan കൊച്ചിയില്‍ വന്നപോഴും രഞ്ജിനി തന്നെ വേണമായിരുന്നു വേദി കൈകാര്യം ചെയ്യുവാന്‍ .. അങ്ങനെ ചുക്കില്ലാതെ കഷായം എല്ലാ എന്ന് പറഞ്ഞത് പോലെ രഞ്ജിനി ഇല്ലാതെ പരിപാടി ഗംഭീരം ആകില്ല എന്ന് തോന്നുന്നു. .. രഞ്ജിനി ഹരിദാസിന് പകരം നില്‍ക്കുവാന്‍ കേരളത്തില്‍ വേറെ ആരുണ്ട്‌ ? കേരളത്തിന്റെ ഒരു സ്വകാര്യ അഹങ്കാരം ആണ് രഞ്ജിനി ഹരിദാസ്‌ ..

ഇതാ രഞ്ജിനി മറഡോണ യുമൊത്ത് കണ്ണൂരില്‍ സ്വീകരണത്തിന് ഇടയില്‍ ആടി പാടുന്നു … അടിപൊളി തന്നെ .. ഈ വീഡിയോ ആസ്വദിക്കൂ .. കൈകോര്‍ത്ത് നൃത്തം ചെയ്യുക മാത്രമല്ല രഞ്ജിനിയുടെ ഇരുകവിളത്തും മുത്തം നല്‍കാനും മറഡോണ മടിച്ചില്ല. വേദിയിലാകെ ഓടി നടന്ന് ചടങ്ങിന്റെ ആവേശം കാണികളിലേയ്‌ക്കെത്തിക്കുന്നതിഇല്‍ രഞ്ജിനി വിജയിച്ചു .

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റു വാങ്ങിയിട്ടുള്ള, കാണ്ടാമൃഗത്തിന്റെ തൊലികട്ടി ഉള്ള , അസാമാന്യ ധൈര്യം ഉള്ള, ആധുനിക മലയാള ഭാഷയുടെ മാതാവ്‌ എന്ന് അറിയപ്പെടുന്ന ഈ രഞ്ജിനി ഹരിദാസ്‌ ഇല്ലായിരുന്നു എങ്കില്‍ നാം ഇങ്ങനെ ഉള്ള V I P കള്‍ കേരളത്തില്‍ വരുമ്പോള്‍ എന്തു ചെയ്യുമായിരുന്നു ?

നമുക്ക് ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ ഉം രഞ്ജിനി ഹരിദാസും ഉള്ളത് കൊണ്ട് സമയം പോകുന്നത് അറിയുന്നില്ല … ഇവര്‍ രണ്ടു പേരും കൂടി മലയാളികളുടെ സമയം മൊത്തമായി വീതിച്ചു എടുത്തു ഇരിക്കുകയാണ് . ഇവര്‍ ഇല്ലായിരുന്നെങ്കില്‍ പിന്നെ നമുക്ക് ചര്‍ച്ച ചെയ്യുവാന്‍ ഒരു ലാലേട്ടനും മമ്മുക്കയും മാത്രം.. അങ്ങനെ എങ്കില്‍ ബോറടിച്ചു മടുത്തേനെ എല്ലാവരും…

You must be logged in to post a comment Login