ഈ കാമുകി കുരിശാകും ….

:ഒരു മാസത്തിലേറെ ഒരുമിച്ചുകഴിഞ്ഞിരുന്ന കാമുകന്‍ ഉപേക്ഷിച്ചെന്നുകരുതി കാമുകി ആത്മഹത്യക്ക് ശ്രമിച്ചു. സംഭവം കണ്ട നാട്ടുകാര്‍ യുവതിയെ കൈയോടെ പിടികൂടി പോലീസില്‍ ഏല്പിച്ചു. കഴിഞ്ഞ ദിവസം പാമ്പാടി പങ്ങടയ്ക്ക് സമീപമായിരുന്നു സംഭവം.

എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി പങ്ങടയ്ക്ക് സമീപം ഓട്ടോയില്‍ വന്നിറങ്ങി. കാത്തുനില്‍ക്കുന്ന കാമുകന്‍ കൂലി നല്‍കുമെന്ന പ്രതീക്ഷയിലാണ് യുവതി ഓട്ടോയിലെത്തിയത്. വന്നിറങ്ങിയപ്പോള്‍ കാമുകനെ കണ്ടില്ല. ഓട്ടോക്കൂലി കൊടുക്കാന്‍ യുവതിയുടെ കൈയില്‍ കാശില്ലായിരുന്നു.

ജെ.സി.ബി. ഡ്രൈവറായ കാമുകന്‍, ഈ സമയം സുഹൃത്തുക്കളുമൊത്ത് കറങ്ങാന്‍ പോയിരുന്നു. താന്‍ ചതിക്കപ്പെടുമെന്ന് ചിന്തിച്ചുപോയ യുവതി, കാമുകന്‍ തന്നെ വഞ്ചിച്ചുവെന്നും അതിനാല്‍ ആത്മഹത്യചെയ്യുകയാണെന്നും പറഞ്ഞ് ഓട്ടോയ്ക്ക് സമീപത്തുനിന്ന് ഓടി. കൂലിക്കായി ഓട്ടോ ഡ്രൈവറും പിന്നാലെയോടി. വിവരമറിഞ്ഞ നാട്ടുകാരും പിന്നാലെ ഓടി.

ഇതിനിടെ കൂലി ഉപേക്ഷിച്ച് ഓട്ടോക്കാരന്‍ തലയൂരി. പിന്നീട് നാട്ടുകാര്‍ യുവതിയെ പിടികൂടി പാമ്പാടി പോലീസില്‍ വിവരമറിയിച്ചു.

പോലീസ് എത്തിയപ്പോള്‍, പിടികൂടിയ സ്ഥലം മണര്‍കാട് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ യുവതിയെ മണര്‍കാട് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യംചെയ്തു. ഇവര്‍ താമസിക്കുന്നത് പാമ്പാടി സ്റ്റേഷന്‍ പരിധിയിലായതിനാല്‍ യുവതിയെ വീണ്ടും പാമ്പാടി സ്റ്റേഷനിലെത്തിച്ചു. കാമുകിയില്‍നിന്ന് നമ്പര്‍ വാങ്ങി പോലീസ് വിളിച്ചപ്പോള്‍ കാമുകന്‍ സ്റ്റേഷനിലെത്തി. വഞ്ചിച്ചതല്ലെന്നും കറങ്ങാന്‍ പോയതാണെന്നും പറഞ്ഞു. ഇതോടെ കാമുകിക്ക് ആശ്വാസമായി.

രക്ഷിതാക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് ഇവരെ കൈമാറി. വീട്ടിേലക്കെന്നുപറഞ്ഞ് ജോലിസ്ഥലത്തുനിന്ന് യുവതി കാമുകന്റെ പാമ്പാടിയിലെ വാടകവീട്ടിലാണ് എത്തിയിരുന്നത്. ഇതറിഞ്ഞ രക്ഷിതാക്കള്‍ ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാമെന്ന് സമ്മതിച്ചാണ് മടങ്ങിയത്

2 Responses to ഈ കാമുകി കുരിശാകും ….

  1. Pingback: tan hermes birkin bag replica

  2. Pingback: mcm backpack original price

You must be logged in to post a comment Login