ഇലക്ഷൻ തമാശകൾ ..

സ്റ്റാഫ് റൂം പൂട്ടാൻ ചെന്ന ശങ്കരേട്ടൻ അകത്ത് നിന്നെന്തോ പതിഞ്ഞ സംസാരം കേട്ടാണ് നോക്കിയത് .

തലയ്ക്ക് കൈ കൊടുത്തിരിക്കുന്ന അന്നമ്മ ടീച്ചർ .അഭിമുഖമായി ഇരിക്കുന്ന ദിവാകരൻ മാഷ് .

ഇവരെന്താണീ നേരത്തിങ്ങനെ? എല്ലാരും പോയിട്ടും?
” എന്റെ മാഷെ , ആലോചിക്കുമ്പം ചങ്കുപിടക്കുവാ , സപ്ത നാഡിയും തളരുന്ന പോലെ ,
ഇത് എങ്ങനേലും ഒന്ന് ഒഴിവാക്കി തരുമോ? ആകെ പെട്ടല്ലോ മാഷേ!!

എന്റെ ടീച്ചറേ ! നിങ്ങളിങ്ങനെ ബേജാറായാലോ? ദിവാകരൻ മാഷുടെ ആശ്വാസവാക്കുകൾ …
” ടീച്ചർ കിത് ആദ്യായോണ്ടാ .. നമ്മളിതെത്ര കണ്ടിരിക്കുന്നു . പിന്നെ ! ഞാനില്ലേ കൂടെ ,… രണ്ടു ദിവസം മാറി നിക്കണ്ടകാര്യം അല്ലേയുള്ളൂ ..

ശങ്കരേട്ടൻ തരിച്ചുപോയി ..എത്ര കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന മാതൃകാദ്ധ്യാപകർ ..

ടീച്ചർ തുടർന്നു . ”ഇനിയിപ്പോ പറഞ്ഞിട്ട് എന്തു കാര്യം വരാനുള്ളത് വന്നു. എങ്ങനാ നമ്മുടെ പ്ലാൻ ?
ടീച്ചറേ .. ടീച്ചർ ഫസ്റ്റ് ബസ്സിന് ടൗണിലെത്തണം . ഞാൻ ടൗണിലുണ്ടാവും . അവിടുന്ന് ഒരുമിച്ച് പോവാം .

ശങ്കരേട്ടന്റെ അട്ടഹാസത്തിൽ ടീച്ചറുടേം മാഷിന്റേം കയ്യിൽ ഇരുന്ന് ഇലക്ഷൻ ഡ്യൂട്ടി പോസ്റ്റിങ്ങ് ഓർഡർ നടുങ്ങി വിറച്ചു പോയിമക്കള്‍ നന്നായാല്‍ അത്പാരമ്പര്യത്തിന്‍റെ ഗുണം. ചീത്തയയാല്‍ അത് കൂട്ടുകെട്ടിന്‍റെ ദോഷം

———————————

വാർഡിൽ മത്സരിക്കുന്ന
ചേച്ചി എന്തു കാര്യത്തിനും..
ഏതു പാതിരാത്രി വിളിച്ചാലും..
വരാമെന്നു പറഞ്ഞിട്ടുണ്ട്‌..
വിളിച്ചു നോക്കേണം..
വാക്കു പാലിക്കുമോ..
എന്നറിയാലോ..?

———–

You must be logged in to post a comment Login