ഇലക്ഷന്‍.

ഇലക്ഷന്‍ സമയമാണ്.. നമ്മുടെ പ്രിയങ്കരനായ നേതാവ് വോട്ടു ചോദിച്ചു കവലയിലെത്തിയപ്പോള്‍ ജനം അദ്ദേഹത്തെ വളഞ്ഞു..അവര്‍ ചോദിച്ചു..നേതാവ് ഉത്തരം പറഞ്ഞു …

നേതാവ് :- അതെ ഇതാണ് തക്ക സമയം. അല്ലേ ?

ജനം :- നിങ്ങള്‍ ഖജനാവ് കൊള്ളയടിക്കുമോ ?

നേതാവ് :- ഒരിക്കലുമില്ല.

ജനം :- ഞങ്ങള്‍ക്ക് വേണ്ടി പരമാവധി പ്രവര്‍ത്തിക്കുമോ ?
നേതാവ് :- തീര്‍ച്ചയായും…ധാരാളം.

ജനം :- വിലക്കയറ്റമുണ്ടാക്കുമോ ?

നേതാവ് :- അതെപ്പറ്റി ചിന്തിക്കുകയേ വേണ്ട.

ജനം :- ഞങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ശ്രമിക്കില്ലെ ?

നേതാവ് :- പറയാനുണ്ടോ ? തീര്‍ച്ചയായും ശ്രമിക്കും.

ജനം :- അഴിമതി നടത്തുമോ ?

നേതാവ് :- എന്ത് ഭ്രാന്താണ് പറയുന്നത് ? ഒരിക്കലുമില്ല.

ജനം :- താങ്കളെ ഞങ്ങള്‍ക്ക് വിശ്വസിക്കാമോ ?

നേതാവ് :- അതേ..യേസ്.

ഇലക്ഷന്‍ കഴിഞ്ഞു..നേതാവ് ജയിച്ചു പോയി. ഇനി താഴെനിന്നു മുകളിലേക്ക് ചോദ്യോത്തരം വായിച്ചു സംതൃപ്തി യടയുക..

You must be logged in to post a comment Login