ഇരട്ടകുട്ടികൾക്ക് രണ്ടു അച്ഛന്മാർ..? കോടതി ഞെട്ടി ..

രണ്ട്‌ അമ്മമാര്‍ക്ക്‌ പിറന്ന സഹോദരങ്ങള്‍ എന്നായിരുന്നു ഇതുവരെ കേട്ടിട്ടുള്ളത്‌. എന്നാല്‍ ഇനിമുതല്‍ രണ്ട്‌ അച്‌ഛന്മാര്‍ക്ക്‌ പിറന്ന ഇരട്ടസഹോദരങ്ങള്‍ എന്നും കേള്‍ക്കും. ന്യൂ ജേഴ്‌സിയില്‍ പിതൃത്വം സംബന്ധിച്ച്‌ സമര്‍പ്പിക്കപ്പെട്ട ഒരു കേസിലാണ്‌ ഒരമ്മ ഇരട്ട പ്രസവിച്ച കുഞ്ഞുങ്ങള്‍ രണ്ട്‌ അപ്പന്മാരുടേതാണെന്ന്‌ കണ്ടെത്തിയത്‌.

ചൈല്‍ഡ്‌ സപ്പോര്‍ട്ട്‌ പേമെന്റുമായി ബന്ധപ്പെട്ട ഒരു തര്‍ക്കത്തില്‍ നടന്ന ഡിഎന്‍എ പരിശോധയിലാണ് ഇക്കാര്യം തെളിഞ്ഞത്. കേസ്‌ ന്യൂജേഴ്‌സി സുപ്പീരിയര്‍ കോടതിക്ക്‌ മുന്നിലെത്തുകയും പിതൃത്വ പരിശോധന വേണമെന്ന്‌ കോടതി ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ പരിമശോധനാഫലം ഏവരേയും ഞെട്ടിച്ചു. രണ്ടു കുട്ടികളില്‍ ഒരാള്‍ തര്‍ക്കത്തിലെ ഒരാളുടേതാണെന്ന്‌ കണ്ടെത്തി.

2013 ജനുവരിയിലായിരുന്നു കുട്ടികള്‍ രണ്ടുപേരും പിറന്നത്‌. തുടര്‍ന്ന്‌ കുട്ടികളുടെ അമ്മ ഒരാളെ ചുണ്ടിക്കാണിച്ച്‌ ആനുകൂലങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്‌തു. എന്നാല്‍ ഇതേ ആഴ്‌ച തന്നെ മറ്റൊരാള്‍ക്കൊപ്പവും താന്‍ കിടക്ക പങ്കിട്ടതായി മാതാവ്‌ സമ്മതിച്ചതോടെ തര്‍ക്കമായി മാറുകയായിരുന്നു.

അതേസമയം ഇത്തരം കേസുകള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഇരട്ടകളുടെ കാര്യത്തില്‍ 13,000 ഒന്ന്‌ എന്ന രീതിയില്‍ സംഭവിക്കാന്‍ ഇടയുണ്ടെന്ന്‌ വിദഗ്‌ദ്ധരും പറയുന്നു. തന്റെ കുട്ടിക്ക്‌ മാത്രം ആഴ്‌ചയില്‍ 28 ഡോളര്‍ വീതം നല്‍കാന്‍ കോടതി പിതാവിനോട്‌ ആവശ്യപ്പെട്ടു.

You must be logged in to post a comment Login