ഇപ്പോഴുള്ള ന്യൂജെൻ കുട്ടികൾക്കു അന്യമായ പഴയ നല്ല കാലം

ഇപ്പോഴുള്ള ന്യൂജെൻ ജെണ്‍ കുട്ടികള്ക്ക് അന്യമായ ഒരു കുട്ടികാലം ഉണ്ടായിരുന്നു … ഏകദേശം 20 വർഷങ്ങൾ മുൻപ് വരെ അന്നത്തെ കുട്ടികൾ ആസ്വദിച്ചിരുന്ന, ഇല്ലായ്മയുടെ കാലത്തേ പറ്റി ചില ഓർമ്മകൾ

ഒരുപാടു പ്രത്യേകതകള്‍ നിറഞ്ഞ ഭാഗ്യം ചെയ്ത ഒരു തലമുറയാണ് ആയിരുന്നു അത് .
😎
5 വയസ്സ്‌ വരെ ആശാൻ കളരിയിലോ അംഗനവാടിയിലോ പോയിരുന്നവർ .
😎
നാലാംക്ലാസ്‌ വരെ നിക്കർ ഇട്ട്‌ സ്കൂളിൽ പോയിരുന്നവർ.
😎
മഴക്കാലത്ത്‌ ഓവുചാലിൽ നിന്ന് മീൻ കുട്ടികളെയും തവള പൊട്ടലുകളെയും പിടിച്ച്‌ കുപ്പിയിൽ ആക്കി വീട്ടിൽ വച്ചിരുന്നവർ .
😎
പീടികയിൽ മിട്ടായി ഭരണികളിൽ കവർ ഇല്ലാത്ത മിട്ടായികൾ മാത്രം ഉണ്ടായിരുന്നത്‌. ഗ്യാസ് മിട്ടായിയും നാരങ്ങ മിട്ടായിയും ആസ്വദിച്ച് കഴിച്ചിരുന്ന്വർ
😎
മാഷിന്റെ അടുത്ത്‌ നിന്ന്ന് നുള്ളും അടിയും വാങ്ങാൻ ഭാഗ്യമുണ്ടായവർ.
😎
എല്ലാവര്ക്കും തന്നെ നീന്താൻ അറിയുന്നവർ.
😎
സോഡ വാങ്ങാൻ 10 പൈസകൾ ഒരുക്കൂട്ടി 1 രൂപയാവാൻ കാത്ത്‌ നിൽകുന്ന ജീരക സോഡ ആഡമ്പരമായൈരുന്ന കാലം.
😎
ടീവിയിൽ ക്ലിയർ കൂട്ടാൻ ഓട്ടിൻപ്പുറത്ത്‌ കയരി ഏരിയൽ തിരിച്ച്‌ തിരിച്‌ മടുത്തിരുന്ന കാലം.
😎
ക്രിക്കറ്റ്‌ മാച്‌ ഡി ഡി2 വിൽ മാത്ര മാണെങ്കിൽ നീളം കൂടിയ മുളയിൽ ആന്റിന വെച്‌ കെട്ടി ഉയർത്തി ഫുൾ കുത്ത്‌ കുത്തുള്ള ഡിസ്‌ പ്ലേ ആയിട്ടും ആവേശത്തോടെ 50 ഓവർ മാച്ച്‌ ഫുൾ കണ്ടവർ.
😎
സൈകിൾ വാടകക്കെടുത്ത്‌ അവധി ദിവസം കറങ്ങിയവർ.
😎
മഴക്കാലത്ത്‌ ഹവായ്‌ ചെരുപ്പിട്ട്‌ നടന്ന് യൂണിഫോമിന്റെ പിന്നിൽ ചളി കൊണ്ട്‌ ഡിസൈൻ ഉണ്ടാകിയവർ.
😎
ഹവായ്‌ ചെരുപ്പ്‌ മാറ്റി പ്ലാസ്റ്റിക്‌ ചെരുപ്പ്‌ കിട്ടാൻ കൊതിച്ച കൗമാരം.
😎
നീളൻ കുട മാറ്റി മടക്കുന്ന കുട കിട്ടാൻ കൊതിച്ചത്‌.
😎
കല്ല്യാണത്തിനു വരന്റെ/വധുവിന്റെ വീട്ടിലെക്ക്‌ പോവുമ്പോൾ ജീപ്പ്പിന്റെ പുറകിൽ തൂങ്ങി നിന്ന് പോവുമ്പോയുള്ള നിർവൃതി.
😎
മുറ്റത്ത്‌ ചക്ര വണ്ടി ഉരുട്ടി കളിച്ചും പമ്പരം കറക്കിയും ഗോട്ടി കളിച്ചും വളര്‍ന്നവരുടെ ബാല്യം വളരെ പെട്ടെന്ന് തന്നെ വീഡിയോ ഗയിമുകളിലേക്കും താമസിയാതെ കമ്പ്യൂടറില്‍ സോഫ്റ്റ്‌വെയര്‍ ഗയിമുകളിലേക്കുംമാറി.
😎
ബാലരമയും ബാലബൂമിയും വായിച്ചു വളര്‍ന്നവരുടെ ഇടയിലേക്ക് ശക്തിമാനും സ്പൈഡര്‍മാനും കടന്നു വന്നു . ” ഇരുന്പ് കൈ മായാവി” പുറത്തായി
😎
സച്ചിനെയും ഗാംഗുലിയെയും അനുകരിച്ചു ക്രിക്കറ്റ്‌ കളിക്കുവാൻ തുടങ്ങിയ കാലം
😎
ഇംഗ്ലീഷ് അല്ഫബെറ്റ്‌കള്‍ക്ക് മുന്‍പേ മലയാളം അക്ഷരമാല പഠിക്കാന്‍ അവസരം ലഭിച്ച തലമുറ .
😎
റേഡിയോയില്‍ വരുന്ന പാട്ടുകള്‍ ക്യസേറ്റ്‌കളില്‍ അവസാനമായി റെക്കോര്‍ഡ്‌ ചെയ്തതും അവർ തന്നെ . ഞായറാഴ്ച ഉച്ചക്കുള്ള രഞ്ജിനി എന്നാ സിനിമ ഗാനങ്ങൾ കേട്ടത്, വൈകിട്ട് ഉള്ള റേഡിയോ നാടകങ്ങൾക്ക് കതൊർതതും, അപൂർവമായി വന്നിരുന്ന സിനിമ ശബ്ദരേഖക്ക് വേണ്ടി ഒരക്കമൊഴിചതും ഒരു കാലം
😎
ആ റേഡിയോ പിന്നെ വാക്മാനും ഐ പോടിനും വഴിമാറിയത് ചരിത്രം.
😎
കമ്പ്യൂട്ടര്‍ യുഗം വളര്‍ന്നതും മൊബൈല്‍ ടെക്നൊളജി വളര്‍ന്നതും ആ സമയത്തായിരുന്നു .
😎

കൌമാരത്തിന്‍റെ ആഗ്രഹങ്ങള്‍ ആദ്യം ബുക്കുകളിലും ശേഷം സിഡിയിലും പിന്നെ ഇന്‍റര്‍നെറ്റിലും ആ പ്രായം തീരും മുമ്പേ പരതിയത്‌ ആ തലമുറ മാത്രം .
😎
ഞായറാഴ്ചകളില്‍ വൈകുന്നേരം തൊട്ടടുത്ത വീട്ടില്‍ പോയി കണ്ടിരുന്ന ടിവി സ്വന്തം വീടുകളിലേക്കും കമ്പ്യൂട്ടര്കളിലെക്കും പിന്നെ ടാബ്ലെറ്റ്‌കളിലെക്കും വഴിമാറിയത് വളറെ പെട്ടന്നായിരുന്നു..
പഠിക്കുന്ന സമയങ്ങളില്‍ തൊട്ടടുത്ത ബെഞ്ചില്‍ ഇരിക്കുന്ന പെണ്‍കുട്ടിയോട് തോന്നിയ പ്രണയം ആദ്യം പ്രണയലേഖനങ്ങളിലൂടെ കൈമാറുവാൻ സാധിച്ചിരുന്ന ഒരു കാലം.
😎

വളരെയേറെ മാറ്റങ്ങള്‍ കണ്ടു വളര്‍ന്നതാണ് ആ തലമുറ.
😎
അതുകൊണ്ട് തന്നെ അഭിമാനത്തോടെ പറയാം ഞങ്ങൾ
ഞാന്‍ ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവരാണെന്ന്..

You must be logged in to post a comment Login