ഇതെന്താ ഈ പെണ്ണുങ്ങൾ ഇങ്ങിനെ

സ്ത്രീകളിൽ പൊതുവായി കണ്ട് വരുന്ന ചില റിഫ്ലെക്സ് ആക്ഷൻസ്.

1.കയ്യിൽ എണ്ണയോ കരിയോ പറ്റിയാൽ ഉടനെ തലയിൽ തൂക്കുക.

2.എത്ര ചൂടുള്ള കറി ആണെങ്കിലും കൈ വെള്ളയിൽ ഒഴിച്ച് ഉപ്പ് നോക്കുക, എന്നിട്ട് ആ കൈ ഉടുപ്പിന്റെ കോന്തലയിൽ തുടയ്ക്കുക.

3.ഭർത്താവോ കുട്ടികളോ ആഹാരസാധനം ബാക്കി വെച്ചാൽ അത് മുഴുവൻ കഴിച്ച് പാത്രം വൃത്തിയാക്കുക.

4.കറിക്കോ മറ്റോ ഉപ്പു കൂടിയാൽ ഉപ്പിന്റെ കമ്പനിയെ കുറ്റം പറയുക.

5.എവിടെയെങ്കിലും യാത്രയ്ക്ക് മുൻപ് ഭർത്താവിന്റെ ക്ഷമയുടെ നെല്ലിപ്പലക കാണുന്നത് വരെ കണ്ണാടിക്ക് മുന്നിൽ നിൽക്കുക.

6.ഭർത്താവ് അബദ്ധവശാൽ എന്തിനെങ്കിലും കുറ്റപ്പെടുത്തിയാൽ കല്യാണം കഴിച്ച അന്ന് മുതലുള്ള കഷ്ടപ്പാടിന്റെ ഹിസ്ടറിയും ജോഗ്രഫിയും കെമിസ്ട്രിയും ഉൾപ്പെടെ കണ്ണീർ കദനം തുടങ്ങുക.

7.എത്ര വൃത്തിയായി കിടക്കുകയാണെങ്കിലും ആരെങ്കിലും വരുന്നെന്നറിഞ്ഞാൽ വീട് വീണ്ടും വീണ്ടും വൃത്തിയാക്കുക.

8.എത്ര നല്ലതാണെങ്കിലും ഹോട്ടൽ ഭക്ഷണത്തെ കുറ്റം പറയുക.

9.ഇൻഗ്രെടിയൻസ് കൂടിയാൽ ഫുഡ് നന്നാകുമെന്ന് ഭർത്താവിനെ കുത്തി പറയുക.

10.കിടന്നു കഴിയുമ്പോൾ ഗാസ് ഓഫാക്കിയോയെന്നു പോയി നോക്കുക.

11.ഭർത്താവ് എത്ര നല്ല കാര്യം ചെയ്താലും അതിൽ കുറ്റവും കുറവും കണ്ട് പിടിക്കുക.

12.ഒന്നും വാങ്ങിക്കാൻ ഇല്ലെങ്കിലും കടയിൽ കയറി കണ്ടതെല്ലാം വലിച്ചു വാരി ഇടുക.

13.പുറത്ത് പോകുമ്പോൾ ഇടയ്ക്കിടെ വീട് നേരെ ചൊവ്വേ പൂട്ടിയോ എന്നാശങ്കപ്പെട്ട് ഭർത്താവിന്റെ കൂടി സ്വൈര്യം കളയുക.

14.നാളേയ്ക്ക് കടക്കാനുള്ള പുഴയിലിറങ്ങാൻ ഇന്നേ മുണ്ടിന്റെ തുമ്പ് ഉയർത്തി പിടിക്കുക.

15. കഴുകാന്‍ അഴിച്ചിട്ട ഡ്രസിന്റെ പോക്കറ്റില്‍ മറന്നു വെച്ച രൂപാ അടിച്ചു മാറ്റി സ്വന്തം സമ്പാദ്യപ്പെട്ടിയിൽ നിക്ഷേപിക്കുക.

16. ഭർത്താവോ മക്കളോ കുടിക്കാൻ വെള്ളം ചോദിച്ചാൽ അതിൽ നിന്നും അൽപ്പം മറഞ്ഞ് നിന്ന് കുടിച്ചിട്ട് കെടുക്കുക.
ഇതെന്താ ഈ പെണ്ണുങ്ങൾ ഇങ്ങിനെ

You must be logged in to post a comment Login