ഇതാണ് മനുഷ്യൻ:*

1. പണമില്ലാത്തപ്പോൾ കാട്ടു പുല്ലും ചൊറിയൻ ചേമ്പും വിറകടുപ്പിൽ പുഴുങ്ങി പാതി വേവും മുൻപ് തിന്നിട്ട് ചൊറിച്ചി ൽ സഹിക്കവയ്യാതെ ഭാര്യയെ ചീത്ത വിളിക്കുന്നു.
പണമുള്ളപ്പോൾ അതെ കാട്ടു പുല്ലും ചൊറിയാൻ ചേമ്പും സകുടുമ്പം നക്ഷത്ര ഹോട്ടലിലെ എ സി റുമിലിരുന്നു തിന്നിട്ടു കിന്നരി തലപ്പാവ് വച്ച
വെയിറ്റർക്കു ടിപ്പ് കൊടുക്കുന്നു.
2. പണമില്ലാത്തപ്പോൾ തങ്ങളുടെ നഗ്നത മറയ്ക്കാൻ സുന്ദരിമാർ വസ്ത്രം തുന്നി ധരിക്കുന്നു.
പണമുള്ളപ്പോൾ തങ്ങളുടെ നഗ്‌നത
നാട്ടുകാരെ കാട്ടുവാൻ മനപ്പൂർവ്വം
ഉടയാടകൾ പട്ടി കടിച്ചതുപോൽ അവിടവിടെ കീറി ധരിക്കുന്നു.
3. പണമില്ലാത്തപ്പോൾ ജോലിക്കു പോകാൻ സൈക്കിൾ ചവിട്ടുന്നു. പണമുള്ളപ്പോൾ സമയം പോകാൻ കസർത്തു യന്ത്രത്തിന്റെ ചക്രം ചവിട്ടുന്നു.
4. പണമില്ലാത്തപ്പോൾ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു.
പണമുള്ളപ്പോൾ ആരോടും മിണ്ടാതെ വീർത്തുന്നതിയ മോന്തയുമായി ചിരി
ക്ലബിൽ പോയി മതിവരുവോളം വായ തുറന്നു അട്ടഹസിച്ചു പൊട്ടിച്ചിരിച്ചിട്ടു അതെ മര മോന്ത വീർപ്പിച്ചു വീട്ടിലേക്കു മടങ്ങുന്നു.
5. പണമില്ലാത്തപ്പോൾ ദല്ലാളിനു പിറകെ പെണ്ണു കെട്ടാൻ മണ്ടി നടക്കുന്നു. പണമുള്ളപ്പോൾ വിവാഹമോചനം നടത്താൻ കുടുംബകോടതി കേറിയിറങ്ങുന്നു.
6. പണമില്ലാത്തപ്പോൾ അയൽക്കാരികളെല്ലാം സ്വന്തം അമ്മപെങ്ങന്മാർ.
പണമുള്ളപ്പോൾ സ്വന്തം അമ്മപെങ്ങന്മാർ എല്ലാം അയൽക്കാരികൾ.
7. പണമില്ലാത്തപ്പോൾ ഭാര്യ പേഴ്സണൽ സെക്രട്ടറിയെപ്പോലെ പെരുമാറി എപ്പോഴും സന്തോഷിപ്പിക്കുന്നു.
പണമുള്ളപ്പോൾ പേഴ്സണൽ സെക്രട്ടറി ഭാര്യയെപ്പോലെ പെരുമാറി എപ്പോഴും സന്തോഷിപ്പിക്കുന്നു.
8. പണമില്ലാത്തപ്പോൾ ഗമ കാണിക്കാൻ പണക്കാരനെപ്പോലെ ഞെളിഞ്ഞു നടക്കുന്നു.
പണമുള്ളപ്പോൾ ആരും സഹായം ചോദിക്കാതിരിക്കാൻ തന്റെ കൈയ്യിൽ അഞ്ചു പൈസയില്ലന്നു ധനമന്ത്രിയെ പ്പോലെ എപ്പോഴും പറഞ്ഞുകൊണ്ട് നടക്കുന്നു.
9. പണമില്ലാത്തപ്പോൾ വയറു നിറക്കാൻ നാടാകെ ചുറ്റി നടക്കുന്നു.
പണമുള്ളപ്പോൾ കുടവയർ കുറയ്ക്കാൻ വട്ടത്തിലും നീളത്തിലും നടക്കുന്നു.
10. പണമില്ലാത്തപ്പോൾ അവസരോചിതമായി പറയുന്ന തമാശകൾ പോലും അസഭ്യമായി തെറ്റിദ്ധരിച്ചു നാട്ടുകാർ മുതുകത്തു കൈയാങ്കളി നടത്തും.
പണമുള്ളപ്പോൾ അനവസരത്തിൽ പറയുന്ന അസഭ്യം പോലും തമാശയായിക്കരുതി നാട്ടുകാർ കൈയ്യടിക്കും.
11. പണമില്ലത്തപ്പോൾ ചീഞ്ഞ പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വാങ്ങി പുഴുങ്ങിത്തിന്നു വിശപ്പടക്കുന്നു. പണമുള്ളപ്പോൾ ചീഞ്ഞ പഴങ്ങളും പച്ചക്കറികളും കൂടിയ വിലക്ക് വാങ്ങി ശരീര സൗന്ദര്യം കൂട്ടാൻ ദേഹമാസകലം തേച്ചുപിടിപ്പിക്കുന്നു.
12. പണമില്ലാത്തപ്പോൾ കുട്ടിയെ മടിയിൽ കിടത്തി പാലുകൊടുത്തു പാട്ടുപാടി ഉറക്കുന്നു.
പണമുള്ളപ്പോൾ പട്ടിയെ മടിയിൽ കിടത്തി പാട്ടുപാടി ഉുറക്കുന്നു.
13. പണമില്ലാത്തപ്പോൾ എണ്ണ
തേക്കുവാൻ കഴിവില്ലാതെ തലമുടി
ചെൻപിക്കുന്നു.
പണമുള്ളപ്പോൾ തലമുടി ചെൻപിക്കുവാൻ പലവിധ എണ്ണകൾ കൂടിയ വിലക്ക് വാങ്ങി തലയിൽ തേക്കുന്നു.
14. പണമില്ലാത്തപ്പോൾ ഭഗവാനെ വിളിക്കുന്നു.
പണമുള്ളപ്പോൾ ഭഗവാനെ വിൽക്കുന്നു.
15. പണമില്ലാത്തപ്പോൾ തോട്ടിൽ ചെളിക്കുഴിയുണ്ടാക്കി മുങ്ങിക്കുളിക്കുന്നു. പണമുള്ളപ്പോൾ ബാത് റൂമിലെ ഡബ്ബയിൽ മുങ്ങിക്കുളിക്കുന്നു.
16. പണമില്ലാത്തപ്പോൾ ഒട്ടിയ വയർ നാട്ടുകാർ കാണാതിരിക്കാൻ ഷർട്ടിലെ ബട്ടൺ മുഴുവനും ഇടുന്നു.
പണമുള്ളപ്പോൾ പിണ്ടിമാലയും കുട വയറും കാണിക്കാൻ ബട്ടൻസ് പൊട്ടിച്ചു കളയുന്നു.
17. പണമില്ലാത്തപ്പോൾ ബിവറേജിൽ നിന്നും ഒരു ലിറ്റർ ബ്രാണ്ടി 900 രൂപയ്ക്കു വാങ്ങുന്നു.
പണമുള്ളപ്പോൾ നക്ഷത്ര ഹോട്ടലിൽ നിന്നും 100 മില്ലി ബ്രാണ്ടി 900 രൂപക്ക് വാങ്ങുന്നു.
ഇതാണ് ഞാനും നിങ്ങളുമടങ്ങുന്ന മനുഷ്യൻ.

You must be logged in to post a comment Login