ആധുനിക പ്രണയം

Cheating Girl Friend
പ്രണയിച്ച പെണ്ണ് സഹോദരനായി കാണണം എന്ന് പറഞ്ഞ് കൊള്ളാവുന്ന ഒരുത്തനെ വിവാഹം കഴിച്ച് പോയപ്പോള്‍ കാമുകന്‍ അവളുടെ അച്ഛന്റെ കയ്യില്‍ കൊടുത്ത എഴുത്ത്…

“” എനിക്ക് പിറക്കാതെ പോയ അമ്മായിയപ്പാ ……..നിങ്ങളുടെ മകള്‍ എന്നെ വഞ്ചിച്ചു ….നിങ്ങള്‍ വഞ്ചിച്ചെന്ന് എനിക്കഭിപ്രായമില്ല ….നല്ല കൊമ്പ് കണ്ടപ്പോള്‍ അവള്‍ അങ്ങോട്ട്‌ ചാടി ….

ഈ കത്തിനോടൊപ്പം പ്രണയിക്കുന്ന കാലത്ത് അവള്‍ക്കു വേണ്ടി ഞാന്‍ ‍ചെലവ ാക്കിയ തുകയുടെ കണക്കുകള്‍ ഉള്ള ലിസ്റ്റ് നോക്കുമല്ലോ….. കാര്യം നിങ്ങള്‍ പിശുക്കന്‍ ആണെങ്കിലും അവള്‍ അങ്ങനെ ആയിരുന്നില്ല …..പത്തു രൂപയുടെ ലാസാ ഐസ് ക്രീമൊന്നും അവള്‍ക്കു പോര !!! ബാസ്കിൻ റോബിന്സ് തന്നെ അവള്‍ക്ക് വേണം ….!!

വര്‍ഷത്തില്‍ അവള്‍ക്കു രണ്ടു പിറന്നാള്‍ ഉണ്ടല്ലോ …..!!!അതിന്‍റെ ചിലവു വേറെ…..പറഞ്ഞാല്‍ തീരില്ല …..!!!!

എന്തിനാ എഴുതി മഷിയും കടലാസ്സും തീര്‍ത്ത്‌ വെറുതെ ഒരു അധിക ചെലവ് …… മൊത്തം ഒരു ഇരുപത്തി നാലായിരത്തി നാന്നൂറ് രൂപ എനിക്ക് ചിലവായി …..മുഴുവന്‍ കണക്കും നോക്കി ബോധ്യപ്പെട്ടാല് ‍ തുക എന്‍റെ ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിന്‍റെ അക്കൌണ്ടില്‍ ഇടുമല്ലോ …….വേറൊന്നു അല്ല ….. നടക്കാത്ത ഒരു ബിസിനസ്സിനായി മുതല്‍ മുടക്കാന്‍ ഞാന്‍ രമണനോ ദേവദാസോ ഒന്നും അല്ല….!!!

അടുത്തതില്‍ നിക്ഷേപം വേണ്ടേ…..

എനിക്കിനിയും എന്‍റെ കാര്യം നോക്കണ്ടേ ….””

സ്നേഹത്തോടെ താങ്കള്‍ക്കു ജനിക്കാതെ പോയ നല്ലവനായ മരുമകന്‍……!!!

2 Responses to ആധുനിക പ്രണയം

  1. Pingback: abito prada oscar 2014

  2. Pingback: scarpe hogan donna beige con paillettes

You must be logged in to post a comment Login