അവിഹിതത്തിന് പോയി പണി കിട്ടി ..

sex struck

അവിഹിതതിനിടയിൽ അടിവില്ലിനിടയിൽ പോയാൽ എന്ത് ചെയ്യും.. കൂടോത്രമാണോ ഫെവിക്കോൾ ആണോ..എന്തായാലും സായിപ്പിനും മദാമ്മക്കും പണി കിട്ടി ..

ബിസിനസ്‌ ടൂറിന്‌ പോയപ്പോള്‍ വേലിചാടിയ ഭാര്യയും കാമുകനും ഭര്‍ത്താവിന്റെ കൂടോത്രത്തില്‍ കുടുങ്ങി. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബര്‍ഗില്‍ നടന്ന സംഭവത്തില്‍ അവിഹിതത്തിനിടയില്‍ വേര്‍പിരിക്കാനാകാത്ത വിധത്തില്‍ കുടുങ്ങുന്ന അത്യപൂര്‍വ്വ അവസ്‌ഥാവിശേഷത്തില്‍ ഇരുവരും അകപ്പെട്ടു പോകുകയായിരുന്നു.

ഇരുവരേയും പിന്നീട്‌ അയല്‍ക്കാരും പോലീസും ചേര്‍ന്ന്‌ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാണ്‌ വേര്‍പെടുത്തിയത്‌. സാഷാ എന്‍ഗെമാ എന്ന 34 കാരിയും അവരുടെ കാമുകന്‍ 22 കാരന്‍ സോള്‍ ക്വോബോസയുമാണ്‌ ഈ അപൂര്‍വ്വ സ്‌ഥിതിയില്‍ കുടുങ്ങിയത്‌. ഭര്‍ത്താവ്‌ ബിസിനസ്‌ ടൂര്‍ ആഘോഷിക്കുന്നതിനിടയില്‍ അല്‍പ്പം സ്വകാര്യത ആഘോഷിക്കാനുള്ള നീക്കമാണ്‌ കുഴിയിലാക്കിയത്‌.

പക്ഷേ പുറത്ത്‌ വന്ന കഥ വേറെയായിരുന്നു. 42 കാരനായ ഭര്‍ത്താവ്‌ നീല്‍ ടൂറിന്‌ പോകുന്നതിന്‌ മുമ്പായി തിരികെ വരുന്നത്‌ വരെ താനല്ലാതെ മറ്റാരും ഭാര്യയെ തൊടാതിരിക്കാനായി അവരുടെ സ്വകാര്യതയ്‌ക്ക് മേല്‍ ഒരു മന്ത്രവാദിയെ കൊണ്ട്‌ കൂടോത്രം ചെയ്‌തിരുന്നത്രേ. നീല്‍ അല്ലാതെ ആരെങ്കിലും സാഷയെ തൊട്ടാല്‍ അവര്‍ കുടുങ്ങുമെന്നും നീല്‍ തിരിച്ചു വന്ന്‌ പ്രതികാരം ചെയ്യുന്നത്‌ വരെ തല്‍സ്‌ഥിതിയില്‍ ഭാര്യ തുടരുമെന്നും അതിന്റെ പരിണിതഫലമാണ്‌ ഈ അവസ്‌ഥയെന്നും മറ്റുമാണ്‌.

എന്തായാലും കഥകള്‍ പ്രചരിച്ചതോടെ സാഷയേയും സോളിനേയും കുടുങ്ങിയ നിലയില്‍ കാണാന്‍ ആള്‍ക്കാര്‍ തടിച്ചുകൂടി. അപ്പാര്‍ട്ട്‌മെന്റ്‌ ബ്‌ളോക്കിലും പുറത്ത്‌ തെരുവിലുമായി തടിച്ചു കൂടിയത്‌ 2,000 ലധികം പേര്‍. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ്‌ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. കുരുമുളക്‌ സ്‌പ്രേ ചെയ്‌തിട്ട്‌ പോലും ജനങ്ങള്‍ ഒഴിഞ്ഞുപോയില്ല.

ലൈംഗികതയ്‌ക്കിടയില്‍ പങ്കാളിയുടെ രഹസ്യാവയവം ചുരുങ്ങുന്ന പ്രത്യേക അവസ്‌ഥാ വിശേഷമാണ്‌ ഈ കുടുങ്ങലിന്‌ കാരണമെന്നാണ്‌ ആശുപത്രി മെഡിക്കല്‍ രംഗത്തെ വിദഗ്‌ദ്ധര്‍ സംഭവത്തെക്കുറിച്ച്‌ പ്രതികരിച്ചത്‌. എന്തായാലും ആദ്യമൊന്നും ഇവരുടെ ശബ്‌ദം ശ്രദ്ധിക്കാതിരുന്ന അയല്‍ക്കാര്‍ കരച്ചില്‍ ഉച്ചസ്‌ഥായിയില്‍ അലര്‍ച്ച ആയതോടെ പോലീസിനെയും ആംബുലന്‍സിനെയും വിളിക്കുകയും രണ്ടുപേരെയും തല്‍ സ്‌ഥിതിയില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുകയുമായിരുന്നു.

You must be logged in to post a comment Login