അവനിക്ക് പനി

ഹിമവാന്‍റെ ഗിരിശൃംഖത്തിലെ മഞ്ഞുരുകുന്നത് എന്ത് കൊണ്ടാണ് ????
പരീക്ഷ ചോദ്യം കണ്ട സുലൈമാന്‍ ആദ്യം ഒന്നമ്പരന്നു , പിന്നെ അവന്‍ ആലോചിച്ചു …. പണ്ട് ഇച്ചാക്ക് പനി വന്നതും, നെറ്റിയില്‍ ഉമ്മ ഐസ് വെച്ചതും, പനി ചൂടില്‍ ഐസ് ഉരുകി ഒലിച്ചു പോയതും..
പിന്നെ വൈകിയില്ല സുലൈമാന്‍ ഉത്തരം എഴുതി.
” അവനിക്ക് പനിയായത് കൊണ്ട് ”
.
പരീക്ഷ പേപ്പര്‍ നോക്കുന്ന ബാലന്‍ മാഷിന്‍റെ കണ്ണ് നിറഞ്ഞു പോയി…
” അവനി ” എന്നാല്‍ ഭൂമി,
” അവനിക്ക് പനി ” = ഭൂമിക്ക് പനി.
??
അതെ, ആഗോളതാപനം തന്നെ..
എന്തൊരു സാഹിത്യ വാസനയുള്ള പയ്യന്‍..
ബാലന്‍ മാഷ്‌ കണ്ണീര്‍ തുടച്ചു കൊണ്ട് പത്ത് മാര്‍ക്ക് നല്‍കി..

You must be logged in to post a comment Login