അരിക്കെന്താ വെല ?

പലചരക്കു കടയില്‍ തൂക്കിക്കൊടുക്കുന്നവനോട് അഴീകോട് പറഞ്ഞു.

“ഒരു ബഹുസ്വരതയുടെ പരിച്ഛേദമായ ഈ വാണിജ്യമേല്‍ക്കൂരക്കകത്ത് ആച്ഛാദിതമായി
കിടക്കപ്പെടേണ്ടി വന്ന ഏറ്റവും പുരാതനമായ ധാന്യസംസ്കൃതികളിലൊന്നിനെ നവീന
സാമ്പത്തികശാസ്ത്രബോധത്തിന്റെ വ്യവഹാരരീതികളിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍
നാണയവ്യവസ്ഥ എന്നിലേല്‍പ്പിക്കുന്ന ആഘാതം എത്രയായിരിക്കും?”

സോഡ കണ്ണില്‍ തളിച്ചപ്പോഴാണ് പിന്നെ തൂക്കിക്കൊടുക്കുന്നവന്‍ എഴുന്നേറ്റത്.
ആരോ ആശ്വസിപ്പിച്ചു. “ഡാ.. നീ പേടിച്ചു പോയാ?..അരിക്കെന്താ വെലേന്നാ അഴീകോട്
ചോദിച്ചെ”

You must be logged in to post a comment Login