അമ്മായിയപ്പന്റെ സ്വിഫ്റ്റ് കാർ

ഭാര്യ : നീ കള്ള് കുടിക്കാറുണ്ടല്ലേ ..?
ഭര്‍ത്താവ്: ഉണ്ടല്ലോ.

ഭാര്യ : സ്മോക്ക്‌ ചെയ്യാറുമുണ്ടല്ലേ ..?
ഭര്‍ത്താവ് : പിന്നെ..

ഭാര്യ : എത്ര വലിക്കും?
ഭര്‍ത്താവ് :.ആദ്യം 5 എണ്ണമായിരുന്നു. നിന്നെ കെട്ടിയെടുത്തത് ­ മുതൽ ഒരു പാക്കെറ്റ് ആയി.

ഭാര്യ : ഇതിനെല്ലാം കൂടി ദിവസം എത്ര രൂപ ചിലവാകും?
ഭര്‍ത്താവ് : പത്ത് അറുന്നൂര്‍ രൂപ ആകും, എന്തെ?

ഭാര്യ : ഹ്മ്മ്… അപ്പൊ 1 മാസത്തേക്ക് 18000 അല്ലെ?
ഭര്‍ത്താവ് : ഉവ്വാ..

ഭാര്യ: അപ്പൊ ഒരുവർഷത്തേക്ക് 216000 അല്ലെ?
ഭര്‍ത്താവ് : ഉവ്വാ… ഉവ്വാ…

ഭാര്യ : എന്തോന്ന് കൂവ്വ… ഇതെല്ലാം കൂടി ബാങ്കിൽ ഇട്ടിരുന്നെങ്കിൽ പലിശേം, മുതലുമൊക്കെ കൂട്ടി ഒരു സ്വിഫ്റ്റ് കാർ വാങ്ങായിരുന്നില്ലേ?

ഭര്‍ത്താവ്: ഓഹോ… നിന്‍റെ അപ്പന്‍ കുടിക്കുമോ?
ഭാര്യ: ഹേ, ഇല്ല…

ഭര്‍ത്താവ്: വലിക്കുമോ?
ഭാര്യ: ദേ, എന്‍റെ അപ്പനെ പറ്റി തോന്ന്യവാസം പറയരുത്.
അങ്ങേരിതോന്നും കൈ കൊണ്ട് തൊടില്ല !!!

ഭര്‍ത്താവ്: ആണോ, എന്നിട്ട് എവിടെടീ നിന്‍റെപ്പന്റെ സ്വിഫ്റ്റ് കാർ…?

You must be logged in to post a comment Login