“അന്യന്‍റെ മുതല്‍ ആഗ്രഹിക്കരുത്”

ഒരു പള്ളീലെ അച്ഛനും ഒരു വിശ്വാസിയും കൂടി കടലയും തിന്നോണ്ട് നടക്കുകയായിരുന്നു…

അച്ഛന്‍ ന്‍റെ കയ്യിലെ കടല മുഴുവന്‍ തിന്നു തീര്‍ന്നപ്പോ അച്ഛന്‍ വിശ്വാസിയുടെ കയ്യിലെ കടലയില്‍ നോക്കിക്കൊണ്ട് പറഞ്ഞു…
“ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കുവിന്‍”
വിശ്വാസിക്ക് കാര്യം മനസിലായി, അയാള്‍ പകുതി കടല അച്ഛനു കൊടുത്തു…കുറച്ചു കഴിഞ്ഞപ്പോ വിശ്വാസിയുടെ കയ്യിലെ കടല കഴിഞ്ഞു, അച്ഛന്‍റെ കയ്യില്‍ അപ്പോള്‍ കുറച്ചു ബാക്കി ഉണ്ടായിരുന്നു…അത് നോക്കിക്കൊണ്ട് വിശ്വാസി എന്തോ പറയാന്‍ ഒരുങ്ങുമ്പോഴേക്കും അച്ഛന്‍ പറഞ്ഞു…
“അന്യന്‍റെ മുതല്‍ ആഗ്രഹിക്കരുത്”

You must be logged in to post a comment Login