അന്ത്യാഭിലാഷം

സത്യസന്ധനും നീതിമാനുമായ പിതാവ് തന്‍റെ മരണശയ്യയില്‍ വച്ച് മക്കള്‍ക്ക്‌ വസിയ്യത്ത്‌ കൊടുക്കുകയായിരുന്നു….

പിതാവ്: “മോനേ, കാസിമേ,…എന്‍റെ മരണശേഷം നീ നമ്മുടെ മാനോത്ത്പാടത്തെ മേനോന്‍സാറിനു 2 ലക്ഷം രൂപ നമ്മുടെ സ്ഥാപനത്തിന്റെ മൂലധനത്തില്‍ നിന്ന് കൊടുക്കണം..നമ്മുടെ സ്ഥാപനം നിലനിന്ന്കിട്ടാന്‍ അദ്ദേഹം തന്നതാണ്..”

ഉടനെ മക്കള്‍ വാവിട്ടുകരയാന്‍ തുടങ്ങി…
കാസിം :”നമ്മുടെ ബാപ്പാക്ക് എന്തുപറ്റി, പിച്ചുംപേയും പറയുന്നത് കേട്ടില്ലേ…? ഞാന്‍ ഇതെങ്ങനെ സഹിക്കും എന്‍റെ ബാപ്പാ..”.

പിതാവ് : “മോനെ മജീദെ , നമ്മുടെ കരിക്കാംപറമ്പിലെ
വര്‍ഗീസ്‌മാപ്ലക്ക് ഒന്നര ലക്ഷം രൂപ അധികം വൈകാതെ നീ കൊടുക്കണം..നിനക്ക് കാറ് മേടിക്കാന്‍ തികയാത്ത പണം കൊണ്ടുവന്നുതന്നതാണ് അദ്ദേഹം..”

മജീദ്‌ ഏങ്ങലിടിച്ചു കൊണ്ട്: ” ഇക്കാ ,ബാപ്പാ ദേ ,പിന്നേം പിന്നേം പിച്ചുംപേയും പറയുന്നു..ബാപ്പക്ക് ബോധം പോയിന്നു തോന്നണു..”

കുറച്ചുകഴിഞ്ഞു ബാപ്പാ ഇളയ മോനായ ലത്തീഫിനെ വിളിച്ചു പറഞ്ഞു

” മോനെ എന്‍റെ കാലശേഷം കാലാവധി കഴിഞ്ഞു കിടക്കുന്ന എന്‍റെ പേരിലുള്ള എല്‍ഐസി യിലെ 5 ലക്ഷം രൂപ നിനക്കുള്ളതാണ് , അത് നീ എടുത്തോ…..”

സന്തോഷത്തോടെ ലത്തീഫ് വിളിച്ചു പറഞ്ഞു..
” ഇക്കാ, ഉമ്മാ. ദേ ബാപ്പാക്ക് ഇടയ്ക്കിടയ്ക്ക് ബോധംവരുന്നുണ്ട്”

2 Responses to അന്ത്യാഭിലാഷം

  1. Pingback: borse hermes birkin

  2. Pingback: nike mercurial football boots amazon

You must be logged in to post a comment Login