അനാവശ്യ ഗർഭം ഒഴിവാക്കുവാൻ ഒരു മൊബൈൽ ഫോണിനു കഴിയും .. എങ്ങനെ ..?

1
ഇനി കാമുകന്റൊപ്പം ചുറ്റുമ്പോൾ കൈയിൽ ഗർഭ നിരോധന ഗുളികകൾ ഇല്ലെങ്കിലും കുഴപ്പമില്ല. കൈയിൽ ഒരു മൊബൈൽ ഫോണ്‍ കരുതിയാൽ മതി .. പേടിക്കേണ്ട ആവശ്യമില്ല ..എപ്പോൾ , എങ്ങനെ വേണം എന്ന് മൊബൈൽ നിങ്ങളെ അറിയിച്ചു കൊണ്ടിരിക്കും . “സമയമായില്ല ” എന്ന് മൊബൈൽ അറിയിച്ചാൽ അത് അനുസരിക്കണം എന്ന് മാത്രം.

അവിഹിതബന്ധക്കാരെ ഏറെ സന്തോഷിപ്പിക്കുന്ന പുതിയ മൊബൈൽ ഫോണ്‍ അപ്ലിക്കേഷൻനുമായി ഇറങ്ങിയിരിക്കുന്നത് ഒരു സ്ത്രീയാണ് . ഇട ടിൻ എന്ന് പേരുള്ള 34 കാരി.അമേരിക്കകാരി

ഗര്‍ഭ നിരോധനവും സുരക്ഷിതമായ ഗര്‍ഭാവസ്‌ഥയും സാധ്യമാക്കുന്ന മൊബൈല്‍ ആപ്‌സ് വികസിപ്പിച്ചതായി അവകാശപ്പെട്ട ഈ സ്ത്രീ ആപ്പിള്‍ പോലുള്ള സ്‌മാര്‍ട്ട്‌ഫോണുകളില്‍ ഇത്‌ പരീക്ഷിച്ച്‌ വിജയിക്കുകയും ചെയ്‌തതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍ .

സ്‌ത്രീകളുടെ ആര്‍ത്തവ ചാക്രികതയുമായി ബന്ധപ്പെട്ടുള്ള സൂചനകള്‍ നല്‍കുകയും ലൈംഗികതയ്‌ക്ക് അനുയോജ്യമായ സമയം ചൂണ്ടിക്കാണിക്കുകയുമാണ്‌ ആപ്‌സ് ചെയ്യുന്നത്‌. ഇത്‌ അവിഹിത ഗര്‍ഭം ധരിക്കുന്നതില്‍ നിന്നും യുവതികളെ തടയുംഎന്നാണ്‌ നിര്‍മ്മാതാക്കളുടെ അവകാശവാദം.

അതുപോലെ തന്നെ ഇനി കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന സ്‌ത്രീകളുടെ കാര്യത്തില്‍ പ്രജനനത്തിനായി ശരീരം ഒരുങ്ങുന്ന ലൈംഗികതയ്‌ക്ക് ഏറ്റവും അനുയോജ്യമായ സമയവും ആപ്‌സ് ചൂണ്ടിക്കാട്ടിത്തരും.
2
നിലവിലെ ശാരീരികാവസ്‌ഥ, വേദനയുടെ അളവ്‌, സമയം തുടങ്ങി ഉപയോക്‌താവ്‌ ആപ്‌ളിക്കേഷനിലേക്ക്‌ നല്‍കുന്ന ആര്‍ത്തവ സംബന്ധിയായ വിവരങ്ങള്‍ പഠിച്ച ശേഷമാണ്‌ അവരുടെ മാതൃത്വ സംബന്ധിയായ സൂചനകള്‍ ആപ്‌ളിക്കേഷന്‍ നല്‍കുന്നത്‌.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന മൊബൈല്‍ ബീറ്റ്‌ കോണ്‍ഫറന്‍സിലാണ്‌ ആപ്‌സ് പുറത്തുവിട്ട ഐ ഫോണില്‍ ഉപയോഗിക്കാവുന്ന ഈ സൗജന്യ ആപ്‌സിന്‌ കമ്പനി നല്‍കിയിരിക്കുന്ന പേര്‌ ക്‌ളൂ എന്നാണ്‌.

കുടുംബാസൂത്രണങ്ങള്‍ക്കായി വിവിധ രാജ്യങ്ങള്‍ അനേകം തുകയാണ്‌ ചെലവഴിക്കുന്നത്‌. എന്നാല്‍ ശരീരത്തിന്‌ ഏറെ പാര്‍ശ്വഫലങ്ങള്‍ സൃഷ്‌ടിക്കുന്ന ഗുളികകള്‍ ഭൂരിഭാഗം സ്‌ത്രീകളും അവഗണിക്കാറാണ്‌ പതിവ്‌. എന്നാല്‍ ഈ പൊല്ലാപ്പുകളെല്ലാം ഇനി മറക്കാമെന്ന്‌ കമ്പനി പറയുന്നു. 60 വര്‍ഷമായി രംഗത്തുള്ള കുടുംബാസുത്രണ സംവിധാനത്തെ പാടെ മാറ്റുകയാണ്‌ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടിരിക്കുന്നത്‌. ആരോഗ്യത്തിന്‌ ഏറ്റവും ദോഷകരമായ ഗര്‍ഭനിരോധന ഗുളികകളെ പമ്പ കടത്തുകയാണ്‌ ഉദ്ദേശിക്കുന്നതെന്നും ആപ്‌ളിക്കേഷന്‍ വികസിപ്പിച്ച കമ്പനിയുടെ ഉടമയും 34 കാരി ഇഡാ ടിന്‍ പറയുന്നു.

ജീവന്റെ തുടിപ്പുകള്‍ കുരുക്കാതിരിക്കാന്‍ ആഗ്രഹിക്കുന്ന അവിഹിതക്കാര്‍ക്കും മറുവശത്ത്‌ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്ന നവദമ്പതികള്‍ക്കും ഒരുപോലെ പ്രയോജനകരമായ ആപ്‌സുകള്‍ ക്യൂ നില്‍ക്കുമ്പോള്‍ ആര്‍ത്തവ ചക്രത്തെ മാറ്റിമറിക്കുന്ന ഗര്‍ഭനിരോധന ഗുളികകളെ ഇനി ധൈര്യമായി ചവറ്റുകുട്ടയിലേക്ക്‌ എറിയാം. വീഡിയോ കാണുക ..

You must be logged in to post a comment Login