*അദ്‌ഭുത ഇന്ത്യ*

*അദ്‌ഭുത ഇന്ത്യ*

@ ഇന്ത്യയിൽ, പെൺകുട്ടികളെ പഠിപ്പിയ്ക്കാൻ പത്തു കാശ് ചെലവാക്കില്ല, കെട്ടിച്ചു വിടാൻ എത്ര വേണമെങ്കിലും ഇറക്കും.

@ ഇന്ത്യയിൽ, പോലീസുകാരനെ കണ്ടാൽ പേടിയാണ്, സുരക്ഷിതത്വമല്ല തോന്നുക.

@ ഇന്ത്യയിൽ, സ്ത്രീധനമെന്ന സാമൂഹിക തിന്മയെപ്പറ്റി 1500 വാക്കുകളിൽ ഘോരഘോരമെഴുതി IAS വാങ്ങുന്നവർ അടുത്ത കൊല്ലം പത്രപ്പരസ്യമിടും, ഒരു കോടിയെങ്കിലും സ്ത്രീധനം കിട്ടാൻ.

@ ഇന്ത്യക്കാർ വളരെ ലജ്‌ജാശീലരും മിതഭാഷികളും സംരക്ഷിതരുമാണ്, പക്ഷെ, എണ്ണത്തിൽ 121 കോടി ആയി എന്ന് മാത്രം.

@ ഇന്ത്യയിൽ, വരവീഴാത്ത ഗൊറില്ല ഗ്ലാസ്സുള്ള സ്മാർട് ഫോണിലും സ്‌ക്രീൻ ഗാർഡ് ഒട്ടിയ്ക്കും, പക്ഷെ, തലയിൽ ഹെൽമെറ്റ് വയ്ക്കില്ല.

@ ഇന്ത്യയിൽ, ബലാൽസംഗം ചെയ്യപ്പെടാതിരിയ്ക്കാനുള്ള എല്ലാ ഉപദേശബോധനങ്ങളും റെഡി, പക്ഷെ, ബലാൽസംഗം ചെയ്യരുത് എന്ന് ഒരാളോടും പറയില്ല.

@ ഇന്ത്യയിൽ, പേരിനെക്കാൾ പ്രധാനം പേരിനൊപ്പം വരുന്ന ജാതിയാണ്…

@ ഇന്ത്യയിൽ, രാഷ്ട്രീയസാമൂഹിക പ്രവർത്തകർ നമ്മെ തമ്മിലടിപ്പിയ്ക്കുന്നു, ഭീകരർ നമ്മെ യോജിപ്പിയ്ക്കുന്നു.

@ ഇന്ത്യയിൽ, എല്ലാർക്കും തിരക്കാണ്, ആരും സമയത്തിന് എത്തുകയും ഇല്ല.

@ ഇന്ത്യയിൽ, മോശം സിനിമകൾ കലക് ഷൻ റിക്കാർഡുകൾ ഭേദിയ്ക്കും.

@ ഇന്ത്യയിൽ, ഒരു അശ്‌ളീല നടിയ്ക്ക് നല്ല സ്വീകരണം ലഭിയ്ക്കും, ഒരു ബലാൽസംഗവിധേയയായ സ്ത്രീയെ പടിയടച്ചു പിണ്ഡം വെയ്ക്കും..

@ ഇന്ത്യയിൽ, അപരിചിതരോട് സംസാരിയ്ക്കുന്നതു പോലും അപകടകരമാണ്, പക്ഷെ, അപരിചിതനെ/യെ കല്യാണം കഴിയ്ക്കും.

@ ഇന്ത്യയിൽ, ഗീതയ്ക്കും ഖുർആനും വേണ്ടി തമ്മിലടിച്ചു ചാവും, പക്ഷെ, ജീവിതത്തിൽ ഒരിയ്ക്കലും അത് വായിച്ചു നോക്കില്ല.

@ ഇന്ത്യയിൽ, കാലിൽ ഇടുന്ന ചെരുപ്പ് എയർ കണ്ടീഷൻ ഷോറൂമിൽ വിൽക്കും, ഭക്ഷ്യ പദാർത്ഥങ്ങൾ റോഡരികിലെ ഓടയുടെ മുകളിലും.

You must be logged in to post a comment Login