അടിപൊളി തക്കാളിയേറുല്‍സവം……!!!

കൊളംബിയയില്‍ ജൂണ്‍ 10-ന് നടന്ന തക്കാളിയേറുല്‍സവത്തിന്റെ ദൃശ്യങ്ങള്‍ .
ടൊമാറ്റിന എന്ന പേരില്‍ നടത്തപ്പെടുന്ന തക്കാളിയേറുല്‍സവത്തിന്റെ ആറാം വര്‍ഷമാണ് 2012. സ്‌പെയിനിലാണ് ടൊമാറ്റിനയുടെ തുടക്കം. പിന്നീട് കൊളംബിയയിലേക്കും ചൈനയിലേക്കും പടരുകയായിരുന്നു. ബൊഗോട്ടയില്‍ വെച്ച് നടന്ന തക്കാളിയേറില്‍ ഇരുപതിനായിരത്തിലധികം പേര്‍ പങ്കുകൊണ്ടു. തക്കാളിക്കര്‍ഷകരോടുള്ള ബഹുമാനസൂചകമായാണ് ഇങ്ങനെയൊരു മാരത്തോണേറ് ഏര്‍പ്പാടാക്കിയതെന്ന് കൊളംബിയന്‍ അധികാരികള്‍ പറയുന്നു. എല്ലാം വര്‍ഷവും ജൂണ്‍ 10-നാണ് തക്കാളിയേറുല്‍സവം ആഘോഷിക്കപ്പെടുന്നത്. ടണ്‍കണക്കിന് തക്കാളികള്‍ ഏറിനായി ഉപയോഗിക്കുന്നു. എ പി ഫോട്ടോഗ്രാഫര്‍ ഫെര്‍ണാണ്ടോ വെര്‍ഗാര എടുത്ത ചിത്രങ്ങള്‍ .

spanish masala എന്ന സിനിമയില്‍ ഈ ഉത്സവത്തിന്റെ ചില ദൃശിയങ്ങള്‍ കാണികുന്നുണ്ട്‌..
 

Courtesy to www.mathrubhumi.com
http://www.mathrubhumi.com/zoomin/tomatofestival/278435/index.html
You must be logged in to post a comment Login