അച്ഛൻ കഥകൾ വീണ്ടും

പുതുതായി ചാര്‍ജ്ജ് എടുത്ത വികാരിയച്ചനോട് പള്ളിയിലെ ജോലിക്കാരി മറിയക്കുട്ടി പറഞ്ഞു:

”അച്ചോ അച്ചന്‍റെ മുറിയുടെ മേല്‍ക്കൂര അപ്പടി ചോരുന്നതാ… അച്ചന്‍റെ അടുക്കളേലും കുളിമുറീലും വെള്ളം വരത്തില്ല. അച്ചന്‍റെ കട്ടിലും മേശയുമൊക്കെ പഴഞ്ചനാ.”

എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അച്ചന്‍ മറിയക്കുട്ടിയോട് പറഞ്ഞു:
”നിങ്ങള്‍ കഴിഞ്ഞ ഇരുപതു കൊല്ലമായി ഇവിടെ പണിയെടുക്കുന്നതല്ലേ. ഞാനാണെങ്കില്‍ ഇന്നലെ വന്നതും. ആ സ്ഥിതിക്ക് എന്‍റെ മേല്‍ക്കൂരയെന്നും എന്‍റെ അടുക്കളയെന്നും പറയാതെ എന്തുകൊണ്ട് നമ്മുടെ മേല്‍ക്കൂരയെന്നും നമ്മുടെ അടുക്കളയെന്നും പറഞ്ഞുകൂടാ. അതല്ലേ ശരി.”

ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഒരു ദിവസം ബിഷപ്പും മറ്റു കുറെ പാതിരിമാരുംകൂടി അവിടെ വരികയുണ്ടായി. അവരെല്ലാം പൂമുഖത്ത് വട്ടമിട്ടിരുന്ന് സംസാരിക്കുന്നതിനിടെ മറിയക്കുട്ടി അങ്ങോട്ട് ഓടിക്കിതച്ചുവന്നു. അവളുടെ പരിഭ്രമം കണ്ടു വികാരിയച്ചന്‍ ചോദിച്ചു,
” എന്താ മറിയക്കുട്ടി പ്രശ്നം..?
”അച്ചോ… അച്ചോ… നമ്മുടെ ബെഡ്‌റൂമിനകത്ത് മുട്ടനൊരെലി… അത് നമ്മുടെ മെത്തയ്ക്കകത്ത് കയറി ഒളിച്ചിരിക്കുവാ…”

2 Responses to അച്ഛൻ കഥകൾ വീണ്ടും

  1. Pingback: air jordan 9 dark powder blue

  2. Pingback: mcm handbags usa

You must be logged in to post a comment Login